Connect with us

Hi, what are you looking for?

NEWS

ജോലിയില്‍ നിന്ന് പിരിച്ചു വിട്ട മനോവിഷമത്തില്‍ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കി.

കോതമംഗലം ; സ്വകാര്യ ഇലക്ട്രോണിക്സ് കമ്പനി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ട മനോവിഷമത്തില്‍ യുവാവ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍ ജീവനൊടുക്കി. കുറ്റിലഞ്ഞി സ്വദേശി പാറക്കല്‍ അനുപ് (44)ആണ് മരണപെട്ടത്. പാലക്കാടിന് പോകുന്നു എന്ന് ഭാര്യയോട് പറഞ്ഞാണ് അനൂപ് വീട്ടില്‍ നിന്ന് ഇന്നലെ ഇറങ്ങിയത്.എന്നാല്‍ പാലക്കാടിന് പോകാതെ അനൂപ് കോതമംഗലത്തെ സ്വകാര്യ ലോഡ്ജില്‍മുറിയെടുക്കുകയായി രുന്നു.കോതമംഗലത്തുളള വിവരം വീട്ടുകാരോടും സുഹൃത്തുക്കളോടും മറച്ച് വച്ചാണ് അനൂപ് കോതമംഗലത്ത് സ്വകാര്യ ലോഡ്ജില്‍ മുറിയെടുത്തത്.

വര്‍ഷങ്ങളായി സാമ്പത്തീക ബാധ്യത അലട്ടിയിരുന്ന അനൂപിനെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കാതെ ജോലിയില്‍ നിന്ന് പിരിച്ച് വിട്ടത് ഏറെ മനോവിഷമം ഉണ്ടാക്കിയതാണ് ആത്മഹത്യയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് അനുമാനം.
അനൂപ് നാട്ടില്‍ സൗമ്യനും അഭിമാനിയുമായിരുന്നു. ഭാര്യയും മക്കളും, സുഹൃത്തുക്കളുമായി വളരെ അടുത്ത് ഇടപഴകിയിരുന്നെങ്കിലും ആത്മഹത്യയി ലേക്ക് നയീക്കുന്നതരത്തിലുളള പ്രശ്നങ്ങള്‍ ആരുമായും പങ്കുവെച്ചിരുന്നില്ല. അച്ഛന്‍ പാറക്കല്‍ രവീന്ദ്രനാഥ്, അമ്മ ഗീത ഈ അടുത്ത കാലത്താണ് മരണപെട്ടത്.ഭാര്യ സരിത കുറ്റിലഞ്ഞി എം ഇ എസ് സ്ക്കൂള്‍ അധ്യപികയാണ് മക്കളായ അശ്വിന്‍ ,ദേവിക ഇരുവരും കോതമംഗലം ശോഭന സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ ആണ് .ഏകസഹോദരി ധന്യ സഹോദരി ഭര്‍ത്താവ് രമേഷ് .
ബുധനാഴ്ച്ച കോതമംഗലം താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സംസ്ക്കാരം വീട്ടുവളപ്പില്‍ നടക്കും.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...