Connect with us

Hi, what are you looking for?

NEWS

തഹസിൽദാർക്കെതിരെ നവ മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം, കോതമംഗലം പോലീസ് കേസ് എടുത്തു.

കോതമംഗലം: തഹസിൽദാർ റേയ്ച്ചൽ.കെ.വർഗീസിനെതിരെ സാമൂഹിക മാധ്യമങ്ങൾ വഴി അപവാദ പ്രചാരണം നടത്തുകയും ഫോൺ വഴി ഭീഷണിപ്പെടുത്തുകയും ചെയ്തവർക്കെതിരെ കോതമംഗലം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കീരംപാറ സ്വദേശി റോയി കുര്യൻ ഇയാളുടെ രണ്ട് സുഹൃത്തുക്കൾ എന്നിവർക്കെതിരെയാണ് സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വോഷണം ആരംഭിച്ചിട്ടുള്ളത്. കീരമ്പാറ വില്ലേജിൽ പാറ ഖനനത്തിന് നൽകിയ അപേക്ഷയിൽ അനുമതി നിഷേധിച്ചു എന്ന് തഹസിൽദാർക്കെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് ശബ്ദ സന്ദേശങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് അപമാനിക്കുകയും, വ്യക്തിഹത്യ നടത്തുകയും ചെയ്തുവെന്ന പരാതിയിൻമേലാണ് കേസ് എടുത്ത് അന്വോഷണം ആരംഭിച്ചിരിക്കുന്നത് .

ഫോണിലൂടെ ഭീഷണിപ്പെടുത്തുകയും സ്ത്രീത്വത്തെ അപമാനിക്കുകയും, സത്യസന്ധവും, നീതിപൂർവ്വവും, ഭയരഹിതവുമായ കൃത്യനിർവ്വഹണത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന വിധത്തിൽ ഭീഷണി സന്ദേശങ്ങൾ വ്യാപകമായി പ്രചരിപ്പിച്ചതിനെ തുടർന്ന് ജില്ലാ കളക്ടർക്ക് കോതമംഗലം തഹസിൽദാർ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണമാരംഭിച്ചത്.

You May Also Like