Connect with us

Hi, what are you looking for?

NEWS

പാടം മണ്ണിട്ട് നികത്തിയ ടോറസ് കോതമംഗലം പോലീസ് കസ്റ്റഡിയിൽ.

നെല്ലിക്കുഴി :- ഇരുമലപ്പടി – പുതുപ്പാടി റോഡിന് സമീപം പാടം മണ്ണിട്ട് നികത്തിയ സംഭവം ടോറസ് വാഹനം കോതമംഗലം പോലീസ് കസ്റ്റഡിയിൽ എടുത്തു.

ഈ പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി വ്യാപകമായ രീതിയിൽ പാടം മണ്ണിട്ട് നികത്തുന്നതായി അധികൃതർക്ക് പരാതി ലഭിച്ചിരിന്നു. പരാതിയുടെ ഭാഗമായാണ് പോലീസ് വാഹനം കസ്റ്റഡിയിൽ എടുത്തിട്ടുള്ളത്. മണ്ണിട്ട് നികത്തിയ പ്രദേശം അളന്ന് തിട്ടപ്പെടുത്താൻ കോതമംഗലം തഹസിൽദാർ ഇരമല്ലൂർ വില്ലേജ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുടിവെള്ള പദ്ധതിക്കും നിരവധിപേർ കൃഷി ആവശ്യത്തിനും ഉപയോഗിക്കുന്ന തോടും കയ്യേറി മണ്ണിട്ടതായാണ് പരാതി തോട് കയ്യേറ്റവും പരിശോധിക്കുമെന്നു തഹസിൽദാർ പറഞ്ഞു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...