Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് പണം വെച്ച് ചീട്ടു കളി; ഒൻപത് അംഗ സംഘം പിടിയിൽ.

കോതമംഗലം : കോതമംഗലത്ത് പണം വെച്ച് ചീട്ടു കളി ഒൻപത് അംഗ സംഘം പിടിയിൽ. ജില്ലാ പോലിസ് മേധാവി കെ. കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇലവും പറമ്പിൽ നടന്ന പൊലിസ് റെയ്ഡിലാണ് രാമല്ലൂർ മാറപടി ജയരാജ് (39), പുത്തൻ പുരക്കൽ ബൈജു (39), പുത്തൻ പുരക്കൽ ബിജു (45), കള്ളാട് അമ്മ പറമ്പിൽ ദിലീപ് (36), അങ്ങാടി വട്ടപ്പറമ്പിൽ യോഹന്നാൻ (65), കുഞ്ഞുകുഴി പൂക്കുടി പ്രദീപ് (57), തൃക്കാരിയൂർ പഴുക്കുടി ഷിജു (43), മുളവൂർ നമ്പാട്ട് സുമോദ് (30) , നെല്ലിക്കുഴി പൊട്ടക്കൽ അജി ദാസ് (31) എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് മുപ്പത്തിയെണ്ണായിരത്തോളം രൂപയും പിടികൂടി.

പ്രത്യേക ഷെഡ് കെട്ടി അതിലായിരുന്നു രാവിലെ മുതൽ പണം വച്ച് ചീട്ടു കളി നടന്നു വന്നത് .പൊലീസ് ഇൻസ്പെക്ടർ വി എസ് വിപിൻ , എസ് ഐ ഇ പി ജോയി എന്നിവരുടെ നേത്വത്തിലായിരുന്നു റെയ്ഡ്.

You May Also Like