Connect with us

Hi, what are you looking for?

NEWS

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇൻഡ്യയുടെ ഭൂപടം അയച്ചു കൊടുത്ത് പിണ്ടിമനയിലെ യൂത്ത് കോൺഗ്രസ്.

കോതമംഗലം : വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് ഇൻഡ്യയുടെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളുമുൾപ്പെടുന്ന ഭൂപടം അയച്ചു കൊടുത്ത് വേറിട്ട സമരവുമായി യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം കമ്മറ്റി.മുത്തംകുഴിയിൽ സ്ഥിതി ചെയ്യുന്ന
പിണ്ടിമന പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ്ണക്ക് ശേഷമായിരുന്നു ഭൂപടം തപാൽ വഴി മന്ത്രിയുടെ മേൽ വിലാസത്തിൽ അയച്ചു കൊടുത്തത്
യൂത്ത് കോൺഗ്രസ് പിണ്ടിമന മണ്ഡലം പ്രസിഡൻറ് റൈഹാൻ മൈതീൻ അദ്ധ്യക്ഷത വഹിച്ചു . കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നോബിൾ ജോസഫ് സമരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ഇട്ടൻ സമര പ്രഖ്യാപനവും മുഖ്യ പ്രഭാഷണവും നടത്തി . യൂത്ത് കോൺഗ്രസ്‌ നേതാക്കളായ ബേസിൽ തണ്ണിക്കോട് ,സ്വാലിഹ് സിദ്ദീഖ് ,ജെയ്ൻ ആയനാടൻ ,എബി കുര്യാക്കോസ് ,സോവി കൃഷ്ണൻ വേട്ടാമ്പാറ ,അസ്ഹർ വെറ്റിലപ്പാറ ,ആൽവിൻ ,ബേസിൽ മുത്തംകുഴി ,ആസിഫ് അലി ,ജെസ്സി സാജു, മത്തായി കോട്ടക്കുന്നേൽ ,വിൽസൺ തോമസ് ,ബഷീർ നെടുവഞ്ചേരി ,ബിബിൻ ,അനൂപ് ,
എന്നിവർ പ്രസംഗിച്ചു

You May Also Like

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :പിണ്ടിമന ഹെൽത്ത് സെന്ററിന്റെ ഈവനിംഗ് ഒ പി വിഭാഗത്തിന്റെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു .പഞ്ചായത്ത് പ്രസിഡന്റ് ജസി സാജു അദ്ധ്യക്ഷയായി .വൈസ് പ്രസിഡന്റ് ജയ്സൺ ദാനിയൽ...

ACCIDENT

കോതമംഗലം :ബാംഗളുരുവിൽ നഴ്സിംഗ് വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. കോതമംഗലം ചേലാട്, കരിങ്ങഴ മനിയാനിപുറത്ത് സിബി ചാക്കോ-ഷൈല ദമ്പതികളുടെ മകൻ ആന്റൺ സിബി(ആന്റപ്പൻ-21) ആണ് മരിച്ചത്. ആന്റൺ സഞ്ചരിച്ച ഇരുചക്രവാഹനം അപകടത്തിൽപെടുകയായിരുന്നു. ബാംഗളുരുവിൽ മൂന്നാം...

NEWS

കോതമംഗലം : വാവേലി , വേട്ടാമ്പാറ എന്നീ പ്രദേശങ്ങളിലെ അക്കേഷ്യാ മരങ്ങൾ മുറിച്ച്‌ മാറ്റൽ പ്രവർത്തി ആരംഭിച്ചു .മേയ്‌ക്കപാലാ ഫോറെസ്റ് സ്റ്റേഷന് കീഴിൽ വരുന്ന അക്കേഷ്യാ മരങ്ങളാണ് മുറിച്ചു നീക്കുവാൻ ആരംഭിച്ചിരിക്കുന്നത് .അക്കേഷ്യ...