Connect with us

Hi, what are you looking for?

CHUTTUVATTOM

പാഠങ്ങൾ പലതുംപഠിച്ച വിദ്യാലയത്തിലേക്ക് കോവിഡിനെ നേരിടാനുള്ള സാനിറ്റൈസർ സ്റ്റാന്റുമായി യുവ വ്യവസായിയായ പൂർവ്വ വിദ്യാർത്ഥിയെത്തി.

നെല്ലിക്കുഴി : പായിപ്ര മാനാറിയിലെ സീക്കോ ഫർണീച്ചറിന്റെ ഫാക്ടറിയിൽ നിന്നും കോവിഡ് മഹാമാരിയെ നേരിടാൻ സാനിറ്റൈസർ സ്റ്റാന്റ് വികസിപ്പിച്ചെടുത്തത് ഏതാനും ദിവസങ്ങൾക്കു മുമ്പ്.  അറിയപ്പെടുന്ന വ്യവസായ സംരഭകനായ മേനാമറ്റം മമ്മുവും യുവവ്യവസായിയും ജീവകാരുണ്യ കൂട്ടായ്മയായ നന്മ പായിപ്രയുടെ
ടീം ലീഡറുമായ സഹീർ മേനാറ്റവും കാലിക പ്രാധാന്യമുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിൽ ശ്രദ്ധ കൊടുക്കാറുമുണ്ട്. അതനുസരിച്ചാണ് അയേൺ മെറ്റീരിയൽ ഉപയോഗിച്ച് സാനിറ്റൈസർ സ്റ്റാന്റ് രൂപകൽപ്പന ചെയ്തത്.

കാലുകൊണ്ടുള്ള പെഡൽ ഓപ്പറേഷനിലൂടെ കൈകളിൽ സാനിറ്റൈസർ പകർന്നുകിട്ടുന്ന ഉപകരണമാണ് നിർമ്മിച്ചിരിക്കുന്നത്. സാനിറ്റൈസർ ബോട്ടിലിൽ കൈകൾ തൊടാതെതന്നെ ശുചീകരണം നടത്താമെന്നതിനാൽ നൂറു ശതമാനം അണുബാധാ വിമുക്തമാണ് ഈ ഉപകരണമെന്ന പ്രത്യേകതയുണ്ട്.

ഉപകരണനിർമ്മാണം പൂർത്തിയായപ്പോൾ ഏ.എം.റോഡിലെ ഇരുമലപ്പടിയിലുള്ള സീക്കോഫർണീച്ചറിന്റെ ഷോറൂമിൽ കൊണ്ടുപോയി വിൽക്കുന്നതിനും മുമ്പ് ഏതാനും സ്കൂളുകൾക്ക് ഇത് സൗജന്യമായി നൽകണമെന്നും അതിൽ ആദ്യമേതന്നെ താനും പിതാവ് മമ്മുവും പഠിച്ചിറങ്ങിയ ചെറു വട്ടൂർ സ്കൂളിന് കൊടുക്കണമെന്നും സഹീർ തീരുമാനിച്ചു. തുടർന്ന് SSLC – ഹയർ സെക്കന്ററി പരീക്ഷ എഴുതാനെത്തുന്ന വിദ്യാർത്ഥികൾക്ക് ഉപയോഗിക്കാവുന്ന തരത്തിൽ 2 സ്റ്റാന്റുകൾ സ്ഥാപിക്കുകയായിരുന്നു.

സഹീർ മേനാമറ്റത്തിൽ നിന്നും ഉപകരണം ഏറ്റുവാങ്ങി പി.റ്റി.എ.പ്രസിഡണ്ട്
സലാം കാവാട്ട് പ്രവർത്തനോൽഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ ഇൻചാർജ്ജ് സിമി പി.മുഹമ്മദ്, പി റ്റി.എ.വൈസ് പ്രസിഡന്റ് എൻ.എസ്.പ്രസാദ്, മദേഴ്സ് പി റ്റി.എ.പ്രസിഡന്റ് റംല ഇബ്രാഹീം, പി.എ.സുബൈർ,എം.ജി.ശശി, പി.എൻ.സന്തോഷ്, മീന എൻ.ജേക്കബ്ബ്, നാരായണി ടീച്ചർ, സുധഎന്നിവർ സംബന്ധിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: കേരളത്തിലെ ഏറ്റവും വലിയ ഫര്‍ണിച്ചര്‍ വ്യാപാര മേഖലയായ നെല്ലിക്കുഴിയില്‍ പ്രതിസന്ധിയായി ഗതാഗതക്കുരുക്ക്. ആലുവ മൂന്നാര്‍ റോഡില്‍ കനാല്‍പ്പാലം മുതല്‍ നെല്ലിക്കുഴി ജംഗ്ഷന്‍ വരെയുള്ള ഭാഗം ഗതാഗതക്കുരുക്കില്‍ വീര്‍പ്പുമുട്ടുകയാണ്. മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര...

CHUTTUVATTOM

നെല്ലിക്കുഴി: പഞ്ചായത്തിന്റെ 2025-2026 വർഷത്തെ മികച്ച മുതിർന്ന കർഷകനുള്ള പുരസ്കാരത്തിന് അർഹനായി വാസുദേവപണിക്കർ. കൃഷി മേഖലയിൽ അദ്ദേഹം നൽകിയ ദീർഘകാലത്തെ  സംഭാവനകളും വേറിട്ട കൃഷി രീതികളും മുൻനിർത്തിയാണ് അംഗീകാരം. ​പഞ്ചായത്ത് പരിധിയിൽ ജൈവകൃഷി...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിലെ മുഴുവൻ ഹരിതകർമ്മ സേന അംഗങ്ങൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു. വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് സനീറ നസീർ നിർവഹിച്ചു. പഞ്ചായത്ത് വൈസ്...

CRIME

കോതമംഗലം: മോഷണശ്രമത്തിനിടയില്‍ വീട്ടമ്മയോട് അതിക്രമം കാണിച്ചയാള്‍ പിടിയില്‍. കോതമംഗലം നെല്ലിക്കുഴി ചിരട്ടക്കുടി എബിന്‍ ടോമി (27)യെയാണ് പെരുമ്പാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകിട്ട് കാരാട്ടുപള്ളിക്കരയിലാണ് കേസിനാസ്പതമായ സംഭവം. വീട്ടില്‍ ആരും...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാർഡിലെ കുപ്പശ്ശേരിമോളം അംഗൻവാടി സ്മാർട്ട് ആക്കി നവീകരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോതമംഗലം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം...

ACCIDENT

കോതമംഗലം:കാറും സ്കൂട്ടറും കൂട്ടിയിടിച്ച് വ്യാപാരി മരിച്ചു.നെല്ലിക്കുഴി ഇടപ്പാറ മുഹമ്മദ് (48) ആണ് മരിച്ചത്.ഖബറടക്കം നാളെ  1.30 നു കമ്പനിപ്പടി ജുമാ മസ്ജിദിൽ. ആലുവ – മൂന്നാർ റോഡിൽനങ്ങേലിപ്പടി റാഡോ കമ്പനിക്ക് മുന്നിൽ  വൈകിട്ട്...

NEWS

നെല്ലിമറ്റം:കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ അശാസ്ത്രീയമായ റോഡ് നിർമ്മാണം മൂലം സമീപ പ്രദേശത്തെ വീടുകളിലും റോഡിലും വെള്ളം കയറി റോഡ് നിർമ്മാണം നടക്കുന്ന വേളയിൽ ഇത് അ ശാസ്ത്രീയമാണന്ന് നാട്ടുകാരും പാർട്ടിയും പറഞ്ഞതാണ് അതുപോലെതന്നെ...

NEWS

കോതമംഗലം : “ലഹരി വിമുക്ത നെല്ലിക്കുഴി ” എന്ന മുദ്രാവാക്യത്തിൽ ഊന്നി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് ലഹരി വിമുക്ത ദിനാചരണം സംഘടിപ്പിച്ചു. ജനങ്ങൾക്കിടയിൽ ലഹരിയെ കുറിച്ച് അവബോധം സൃഷ്ടിക്കുക, ലഹരി വിമുക്ത മനോഭാവം വളർത്തുക,...

NEWS

കോതമംഗലം : ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിൻ്റെ താലൂക്ക്തല ഉദ്ഘാടനം നടന്നു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് പി എൻ പണിക്കരുടെ ചരമദിനമായ ജൂൺ 19 മുതൽ കേരള സ്റ്റേറ്റ് ലൈബ്രറി...

NEWS

കോതമംഗലം: നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിലെ 13-ാം വാർഡിലെ ഇരുമലപടി മഞ്ചാടിപാടത്ത് കർഷക കൂട്ടായ്മയുടെ പിന്തുണയോടെ മാലിന്യവാഹിയായ പാട ശേഖരം കൃഷിയോഗ്യമാക്കി വിത്ത് വിതയുത്സവം സംഘടിപ്പിച്ചു. കർഷക സ്നേഹികളുടെ ഹൃദയങ്ങളിൽ പ്രതീക്ഷയുടെ പുതുനാമ്പുകൾ വിരിയിച്ചുകൊണ്ട് മുന്നോട്ടു...

error: Content is protected !!