കോതമംഗലം : നെല്ലിക്കുഴി – പായിപ്ര റോഡില്‍ കുണ്ടുംകുഴിയുമായി തകര്‍ന്ന് കിടക്കുന്ന ഇരമല്ലൂര്‍ മുതല്‍ ബീവിപ്പടി വരെയുള്ള ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പി.ഡി.പി.പ്രവര്‍ത്തകര്‍ ചെറുവട്ടൂരില്‍ റോഡ് ഉപരോധ സമരം നടത്തി. നെല്ലിക്കുഴി -ചെറുവട്ടൂര്‍ റോഡിന്റെ നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിച്ചിട്ട് മാസങ്ങള്‍ കഴിഞ്ഞു. വര്‍ഷങ്ങളായി തകര്‍ന്ന് കിടക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി സ്വീകരിക്കാത്ത പൊതുമരാമത്ത് വകുപ്പ് അധികൃതരും ഭരണകര്‍ത്താക്കളും തുടരുന്ന നിസ്സംഗതക്കെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ തുടരുമെന്ന് റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്ത പി.ഡി.പി. നിയോജകമണ്ഡലം പ്രസിഡന്റ് സി.എം.കോയ പറഞ്ഞു.
മണ്ഡലം സെക്രട്ടറി ഷാഹുല്‍ ഹമീദ് , ട്രഷറര്‍ റ്റി.എം.അലി, പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ആട്ടായം ,സെക്രട്ടറി അഷറഫ് ബാവ , ഷിയാസ് പുതിയേടത്ത് , കെ.എന്‍.സലാഹുദ്ദീന് , കെ.എം.സൈഫുദ്ദീന് ,റ്റി.എച്ച്.ഇബ്രാഹീം , കെ.എം.ഉമ്മര്‍ ,ഷിഹാബ് കുരുംബിനാംപാറ , സി.പി.സുബൈര്‍ ,ഷാജി ഊരംകുഴി തുടങ്ങിയവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്കി.