Connect with us

Hi, what are you looking for?

EDITORS CHOICE

കോതമംഗലത്തിന്റെ അഭിമാനമായി ക്യാപ്റ്റൻ ഡോ. പി.കെ. സുഷൻ; കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ.

കോതമംഗലം : പിറവം ബി.പി.സി. കോളേജ് അധ്യാപകനും, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസറുമായ ക്യാപ്റ്റൻ ഡോ. പി.കെ. സുഷന് എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം വീണ്ടും ലഭിച്ചു.  കേരളത്തിൽ നിന്നും എൻ.സി.സി യുടെ ദേശീയ പുരസ്ക്കാരം നാല് തവണ നേടുന്ന ഏക ഓഫീസർ ഡോ. പി.കെ. സുഷനാണ്. പിറവം ബി.പി.സി കോളേജിലെ എൻ.സി.സി. ഓഫീസറും ബിസ്സിനസ്സ് അഡ്മിനിസ്ട്രേഷൻ വിഭാഗം മേധാവിയും ആയ ഡോ. പി.കെ. സുഷന് എൻ.സി.സി.യിലെ സ്തുസ്ത്യർഹ സേവനത്തിന് ലഭിക്കുന്ന ദേശീയ പുരസ്ക്കാരം 2013 ലും 2016 ലും 2018 ലും ലഭിച്ചിരുന്നു. 2014 ൽ ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ കേരള ലക്ഷദീപ് എൻ.സി.സി. കണ്ടിൻജന്റിന് നേതൃത്വ൦ നൽകിയിട്ടുമുണ്ട്.

പ്രിൻസിപ്പൽ ഡോ. ടിജി സക്കറിയ, കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ സുനിൽകുമാർ എൻ വി, 18 കേരള ബറ്റാലിയൻ എൻ.സി.സി ഓഫീസർ കമാൻഡിങ് കേണൽ വീരേന്ദർ ദത്വാലിയ, കേണൽ കിരിത് കെ നായർ, ലഫ്റ്റനൻറ് കേണൽ രഞ്ജിത്ത് എ പി എന്നിവർ അഭിനന്ദിച്ചു. കോതമംഗലം പാറയിൽ ഫാ.പ്രൊഫ. പി.വി.കുര്യാക്കോസിന്റെയും ഹിൽഷയുടെയും മകനാണ്. ഭാര്യ; ഡോ.ഷിമ മാത്യു മണിമലക്കുന്ന് ടി.എം.ജേക്കബ് മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിലെ ഇംഗ്ലീഷ് വിഭാഗം അധ്യാപികയാണ്. മക്കൾ: സുമിഷ്,സാവന.

360 total security lizenz kaufen

You May Also Like

NEWS

കോതമംഗലം: കോട്ടപടി മാർ ഏലിയാസ് കോളേജിലെ മാർ അത്തനേഷ്യസ് ലൈബ്രറി, എൻ.എസ്.എസ് യൂണിറ്റ് , റീഡിംഗ് ക്ലബ്, ലിറ്റററി ഫോറം, ഇംഗ്ലീഷ് വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിൽ വായനാവാരാഘോഷത്തിൻ്റെ ഭാഗമായി മാതിരപ്പിള്ളി ഗവ. വി.എച്ച്.എസ്.എസിൽ...

NEWS

കോതമംഗലം: കീരംപാറ സഹകരണ ബാങ്കിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ ബാങ്കിലെ അംഗങ്ങളുടെ കുട്ടികൾക്കുള്ള ക്യാഷ് അവാർഡ് വിതരണവും സർവ്വിസിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫ് അംഗത്തിന് യാത്രയയപ്പും നൽകി.ഷിബു...

NEWS

കോതമംഗലം:പുതിയ തലമുറയെ ലക്ഷ്യം വച്ചുള്ള പ്രവർത്തനങ്ങൾക്ക് സാംസ്‌കാരിക സംഘടനകൾ മുൻഗണന നൽകണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു പറഞ്ഞു.കോതമംഗലം ഫാസിന്റെ നാൽപതാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ജോയ് മാത്യു.കുട്ടികൾക്ക് ദിശാബോധവും ജീവിതത്തിലുടനീളം...

NEWS

കോതമംഗലം: ആർജെഡി കോതമംഗലം നിയോജകമണ്ഡലം സമ്മേളനം നടത്തി.ജില്ലാ പ്രസിഡന്റ് അഷറഫ് ചെങ്ങമനാട് ഉദ്ഘാടനം ചെയ്യ്തു. സാജൻ അമ്പാട്ട് അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജൂബി എം വർഗീസ്,ജില്ലാ സെക്രട്ടറി ജോസ് പുത്തൻവീടൻ,ജില്ലാ...

NEWS

കോതമംഗലം: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഹൈജീൻ മോണിറ്ററിംഗ് സ്ക്വാഡ് കോതമംഗലത്ത് പരിശോധന നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ഭാനുമതി രാജു ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിറ്റ്...

NEWS

കോതമംഗലം:  ജാതിയുടെയും മതത്തിന്റെയും അതിരുകൾ മറികടന്ന് ജീവിതപങ്കാളികളായവരാണ് ചേലാട് തുമ്പ്രത്തുകുടി ശിവനും, ഷാൻ്റിയും. 42 വർഷങ്ങൾക്ക് മുൻപ് എടുത്ത ആ തീരുമാനം ഇന്നും അഭിമാനത്തോടെയാണ് ഇവർ ഓർത്തെടുക്കുന്നത്. മതേതര ജീവിതം നൽകിയ സംതൃപ്തിയും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജ് അസ്സോസിയേഷൻ സ്ഥാപക സെക്രട്ടറി പ്രൊഫ. എം.പി. വർഗീസിന്റെ 104-ാം ജന്മവാർഷികം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജന്മവാർഷികാഘോഷത്തിൻ്റെ ഭാഗമായ അനുസ്മരണ സമ്മേളനം, ബസേലിയോസ് പൗലോസ് ഇൻഡോർ സ്‌റ്റേഡിയത്തിൽ മഹാത്മാഗാന്ധി സർവ്വകലാശാല...

NEWS

കോതമംഗലം: വാരപ്പെട്ടി സഹകരണ ബാങ്ക് ആട് വിതരണ പദ്ധതി തട്ടിപ്പെന്ന് പരാതി.വാരപ്പെട്ടി സഹകരണ ബാങ്ക് നടത്തിയ ആട് വിതരണം ആണ് തട്ടിപ്പെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. ബാങ്ക് നല്‍കിയ ആട് ചത്തുപോയി. എന്നാല്‍ ബാങ്കിന്റെ...

NEWS

കോതമംഗലം: മൂന്ന് വര്‍ഷമായി കോതമംഗലം താലൂക്ക് ആശുപത്രിയില്‍ കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഉച്ചഭക്ഷണം നല്‍കി വരുന്ന കെസിബിസി മദ്യവിരുദ്ധ സമിതി വടാട്ടുപാറ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മന്ന എന്ന ജീവകാരുണ്യ...

NEWS

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ സ്ഥാപക സെക്രട്ടറിയും, പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായിരുന്ന പ്രൊഫ എം. പി. വർഗീസിന്റെ 104-മത് ജന്മവാർഷികവും, വിശുദ്ധ പത്രോസ്, പൗലോസ് എന്നീ പുണ്യ അപ്പോസ്തലന്മാരുടെ ഓർമ്മപ്പെരുന്നാളും...

NEWS

കോതമംഗലം :മാർ അത്തനേഷ്യസ് കോളേജിലെ കൊമേഴ്സ് ബിരുദാനന്തര ബിരുദ-ഗവേഷണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഗവേഷകർക്കായി ദ്വിദിന ഗവേഷണ ശില്പശാല സംഘടിപ്പിച്ചു. കേരള സർവകലാശാല സ്കൂൾ ഓഫ് ബിസിനസ് മാനേജ്മെന്റ് ആൻഡ് ലീഗൽ സ്റ്റഡീസിലെ കൊമേഴ്സ്...

NEWS

കോതമംഗലം: പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകാൻ സർക്കാരിനെ അനുവദിക്കില്ലെന്നും, ധാർഷ്ട്യപൂർവ്വം മുന്നോട്ടുപോകാനാണ് സർക്കാർ തീരുമാനിക്കുന്നത് എങ്കിൽ ശക്തമായ യുവജന വിദ്യാർത്ഥി പോരാട്ടത്തെ നേരിടേണ്ടി വരുമെന്നും എഐവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി ടി.ടി ജിസ്മോൻ....

error: Content is protected !!