Connect with us

Hi, what are you looking for?

CHUTTUVATTOM

നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭ ബജറ്റ്

കോതമംഗലം: നഗരവികസനത്തിനും, ആരോഗ്യ മേഖലക്കും ഊന്നല്‍ നല്‍കി കോതമംഗലം നഗരസഭയുടെ 2026-27 വര്‍ഷത്തെ ബജറ്റ് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി അവതരിപ്പിച്ചു. 71,67,100/ രൂപ മൂന്നിരിപ്പും 83,05,47,800/ രൂപ വരവും 84,76,63,900 ചിലവും കണക്കാക്കി 54,55,5000/രൂപ നീക്കിയിരിപ്പുമുളള ബഡ്ജറ്റാണ് കൌണ്‍സില്‍ പാസ്സാക്കിയത്. കാര്‍ഷിക, പാര്‍പ്പിട, കുടിവെളള, കായിക, ആരോഗ്യ മേഖലകള്‍ക്കും ശുചിത്വ മാലിന്യ സംസ്‌കരണത്തിനും തുല്യ പ്രാധാന്യം നല്‍കി പ്രദേശിക സാമ്പത്തിക വികസനത്തിനാണ് 2026-27 സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നതെന്ന് വൈസ് ചെയര്‍പേഴ്‌സണ്‍ പ്രിന്‍സ് വര്‍ക്കി പറഞ്ഞു.

ലൈഫ് പദ്ധതിക്ക് നഗരസഭാ വിഹിതമായി ഒരു കോടി രൂപ, ടൗണ്‍ഹാള്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി രണ്ടു കോടി രൂപ, പൊതു ശ്മശാനത്തിന്റെ ലാന്‍ഡ്‌സ്‌കേപ്പിംഗ് പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷം രൂപയും വകയിരുത്തി. നഗരസഭ പരിധിക്കുള്ളിലെ താമസക്കാരായ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലുള്ളവര്‍ക്കും പിന്നോക്ക വരുമാനക്കാരായ തദ്ദേശവാസികള്‍ക്കും ക്രിമേഷനും ആമ്പുലന്‍സ് സൌകര്യവും സൗജന്യമായി നല്‍കുന്നതാണ്. വിവിധ കുടിവെള്ള പദ്ധതികള്‍ക്കായി ഒരുകോടി രൂപ, ബസ് സ്റ്റാന്‍ഡ് ബില്‍ഡിങ്ങിന്റെ കാലപ്പഴക്കം മൂലം പൊളിച്ചുമാറ്റി തല്‍സ്ഥാനത്ത് പുതിയ കെട്ടിടം പണിയുന്നതിന് ആറ് കോടി രൂപ, മുന്‍ വര്‍ഷങ്ങളില്‍ പ്രവൃത്തികള്‍ ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയ കരാറുകാര്‍ക്ക് കൊടുത്തു തീര്‍ക്കുവാനുള്ള തുക 70 ലക്ഷം രൂപ, ഓഫീസ് നവീകരണത്തിനായി 1.5 കോടി രൂപ എന്നിങ്ങനെയും വകയിരുത്തിയിട്ടുണ്ട്. എബിസി സെന്റര്‍ ആരംഭിക്കുന്നതിനും തെരുവുനായ ആക്രമണങ്ങളില്‍ നിന്നും സംരക്ഷണത്തിനായി ഷെല്‍റ്റര്‍ സംവിധാനം ഒരുക്കുന്നതിനും 25 ലക്ഷം രൂപയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊതു വിദ്യാഭ്യാസ മേഖലയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് സ്‌കൂളുകളുടെ നവീകരണത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 85 ലക്ഷം രൂപ വകയിരുത്തി. കൂടാതെ കാര്‍ഷിക, ഉത്പാദന മേഖലകളില്‍ 1.27 കോടി രൂപയും വകിയിരുത്തിയിട്ടുണ്ട്.

ആരോഗ്യ മേഖലയില്‍ ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും ചികിത്സാ ധനസഹായം നല്‍കുന്നതും ഉള്‍പ്പെടെയുള്ള താലൂക്ക് ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 കോടി രൂപ, വെണ്ടുവഴി വെല്‍നസ് സെന്ററിന് സ്ഥലം വാങ്ങുന്നതിന് 30 ലക്ഷം രൂപ, പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 14 ലക്ഷം രൂപ, ഐസിയു സൌകര്യമുള്ള അത്യാധുനിക ആംബുലന്‍സ് വാങ്ങുന്നതിന് 25 ലക്ഷം രൂപ, ശുചിത്വ നഗരം, സീവേജ് വാട്ടര്‍ ട്രീറ്റ്മെന്റ് പ്ലാന്റ് എന്നിവ സ്ഥാപിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ എന്നിങ്ങനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അയ്യപ്പന്‍മുടിയുടെ സാദ്ധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി കോതമംഗലത്തെ ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റുന്നതിനുള്ള പദ്ധതിയുടെ ഡിപിആര്‍ തയ്യാറാക്കുന്നതിന് 10 ലക്ഷം രൂപ, കായിക മേഖലയുടെ ഉന്നമനത്തിനായി രാമല്ലൂര്‍, കറുകടം, പുതുപ്പാടി എന്നിവിടങ്ങളില്‍ സ്ഥലം വാങ്ങി മിനി സ്റ്റേഡിയം നിര്‍മ്മാണത്തിന് ഒന്നരക്കോടി രൂപ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി രൂപ തനത് ഫണ്ടില്‍ നിന്നും വകയിരുത്തിയിട്ടുണ്ട്. കൂടാതെ പുറമ്പോക്ക് നിവാസികള്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിന് പദ്ധതിക്കായും തുക മാറ്റി വച്ചിട്ടുണ്ട്. കൗണ്‍സില്‍ യോഗം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഭാനുമതി രാജു അദ്ധ്യക്ഷത വഹിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: കുട്ടംപുഴ പുഴയിൽ ഒരുമാസം മുമ്പ് നഷ്ടപ്പെട്ട നാലര പവൻ തൂക്കം വരുന്ന സ്വർണമാല ഉടമയ്ക്ക് തിരികെ ലഭിച്ചു. കോതമംഗലത്ത് വച്ച് മന്ത്രിയുടെ സാന്നിദ്ധ്യത്തിലാണ് മാല കൈമാറിയത്.അതിരപ്പിള്ളി സ്വദേശി ഷാജി എം.ജി യാണ്...

CHUTTUVATTOM

കോതമംഗലം: നഗരത്തിൽ തെരുവ് വിളക്കുകൾ പ്രവർത്തന രഹിതമായതിൽ കോതമംഗലം താലൂക്ക് പൗരസമിതി ഗാന്ധി സ്ക്വയറിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. മാസങ്ങളായി കോതമംഗലം നഗരം കൂരിരിട്ടിലാണ്. മഴക്കാലവും സ്കൂൾ -കോളേജ്കളും തുറന്നത്തോടെ കാൽനടയാത്രക്കാർ വളരെകൂടുതലായിട്ടും...

CHUTTUVATTOM

കോതമംഗലം: കോതമംഗലം പോലീസിന് കുപ്രസിദ്ധ ക്രിമിനൽ അര്‍ജുന്‍ ആയങ്കിയുടെ ഫെയ്സ്ബുക്ക് ഭീഷണി.വിവിധ ക്രമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ഉള്‍പ്പടെയുള്ള അഞ്ചംഗ സംഘത്തെ കഴിഞ്ഞ മാസം മൂന്നിന് പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ നിന്ന് കോതമംഗലം...

NEWS

കോതമംഗലം: നെല്ലിക്കുഴി ഇന്ദിര ഗാന്ധി കോളേജ് അലുംനിയുടെ ആഭിമുഖ്യത്തിൽ പഠനോപകരണങ്ങൾ നൽകി. കോളേജ് അലുംനിയുടെ 2025 – 26 വർഷത്തെ പദ്ധതികളുടെ ഭാഗമായാണ് ടൗൺ യുപി സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തത്. ചടങ്ങിൽ...

NEWS

കോതമംഗലം: വീടിന് മുകളിൽ നിന്ന് വീണ് യുവാവ് മരിച്ചു. മുളവൂർ സ്വദേശി ജെൻസീർ (38) ആണ് മരിച്ചത്. കോതമംഗലം മാതിരപ്പിള്ളിക്ക് സമീപമാണ് അപകടം. മാതിരപ്പിള്ളിയിലുള്ള ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് വേണ്ടി എത്തിയതായിരുന്നു ജെൻസീർ.മൃതദേഹം...

CHUTTUVATTOM

കോതമംഗലം: മഴക്കാല ദുരന്ത സാധ്യതകൾ മുൻകൂട്ടി കണ്ട് കോതമംഗലം താലൂക്ക് ദുരന്ത നിവാരണ സമിതിയുടെ യോഗം ചേർന്നു. താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രകൃതി ദുരന്തങ്ങൾ നേരിടുന്നതിനുള്ള മുന്നൊരുക്കങ്ങൾ യോഗം വിലയിരുത്തി....

CHUTTUVATTOM

കോതമംഗലം:വേട്ടാമ്പാറ ജനവാസമേഖലയില്‍ വീണ്ടും കാട്ടാന. പടിപ്പാറയിലെ പൈനാപ്പിള്‍ തോട്ടത്തിലാണ് വ്യാഴാഴ്ച കാട്ടാന എത്തിയത്. വനപാലകരെത്തി ആനയെ വനത്തിലേക്ക് തുരത്തി. ചൊവ്വാഴ്ച ഈ ആന കോട്ടപ്പടി മുട്ടത്തുപാറയിലെത്തിയിരുന്നു. അവിടെനിന്ന് കാടുകയറി ബുധനാഴ്ച മാലിപ്പാറ-കുളങ്ങാട്ടുകുഴി റോഡില്‍...

CHUTTUVATTOM

  കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ 2026-27 അധ്യയന വർഷത്തെ വിവിധ യു ജി & അഞ്ചു വർഷ എം. എസ്. സി ഇന്റഗ്രേറ്റഡ് ബയോളജി പ്രോഗ്രാമുകളിലേക്ക് ജൂൺ 7...

CHUTTUVATTOM

കോതമംഗലം: കുട്ടമ്പുഴ ടൗണിലും പരിസരത്തും എറണാകുളം ജില്ലാ പുകയില വിരുദ്ധ ഡ്രൈവിനോടനുബന്ധിച്ച് ആരോഗ്യം, പോലീസ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവരടങ്ങിയ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ മൂന്ന് വ്യാപാരസ്ഥാപനങ്ങളില്‍നിന്ന് നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി....

CHUTTUVATTOM

കോതമംഗലം: കേന്ദ്രസര്‍ക്കാര്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുന്നതിനെതിരെ സിപിഎം കോതമംഗലം, കവളങ്ങാട് ഏരിയാ കമ്മിറ്റികള്‍ സമരം സംഘടിപ്പിച്ചു. കോതമംഗലത്ത് ബിഎസ്എന്‍എല്‍ ഓഫിസിന് മുന്നിലാണ് സമരം സംഘടിപ്പിച്ചത്. ജില്ലാ സെക്രട്ടറിയേറ്റംഗം സി.ബി ദേവദര്‍ശന്‍ ധര്‍ണ...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പത്ത് ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മ്മിച്ച റോഡിന്റെ ഉദ്ഘാടനം നടത്തി. ഡിവിഷന്‍ അംഗം പി.എ.എം.ബഷീര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീര്‍...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തില്‍ മാലിപ്പാറ കുളങ്ങാട്ടുകുഴി റോഡില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ കാട്ടാനയുടെ മുന്നില്‍പ്പെട്ടു. കഴിഞ്ഞ ദിവസങ്ങളില്‍ പലയിടങ്ങളിലായി കണ്ട പിടിയാനയാണ് ഇവിടേയും പ്രത്യക്ഷപ്പെട്ടത്. ഈ സമയം ഒരു സ്‌കൂള്‍...

error: Content is protected !!