Connect with us

Hi, what are you looking for?

NEWS

കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന് 15 ലക്ഷം രൂപ അനുവദിച്ചു.

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന വലിയപാറ – തോണികണ്ടം റോഡിന് 15 ലക്ഷം രൂപ അനുവദിച്ചതായി ആന്റണി ജോൺ MLA അറിയിച്ചു. MLA ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചത്. കോതമംഗലം മുൻസിപ്പാലിറ്റിയേയും – കീരംപാറ പഞ്ചായത്തിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പ്രസ്തുത റോഡ് നാളുകളായി ഗതാഗത യോഗ്യമായിരുന്നില്ല.

മഴ പെയ്താൽ കാൽനടയാത്ര പോലും ദുസഹമാകുന്ന റോഡ് കോൺക്രീറ്റിങ്ങിനോടൊപ്പം തന്നെ സൈഡ് കെട്ടി സംരക്ഷിച്ചുമാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്.റോഡ് നിർമ്മാണം പൂർത്തിയാകുന്നതോടെ പ്രദേശവാസികൾക്ക് കോതമംഗലത്തേക്കും കീരംപാറയിലേക്കും എളുപ്പത്തിൽ എത്തിച്ചേരുവാൻ കഴിയുമെന്നും MLA പറഞ്ഞു.

You May Also Like

NEWS

കോതമംഗലം : ഇഞ്ചത്തൊട്ടി പ്രദേശത്ത് വന്യമൃഗ ശല്യം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ഇഞ്ചത്തൊട്ടി സെക്ഷൻ ഓഫീസിന് അത്യാധുനിക സൗകര്യമുള്ള പുതിയ വാഹനം കൈമാറി. ഇഞ്ചത്തൊട്ടിയിൽ വച്ചു നടന്ന ചടങ്ങിൽ ആന്റണി ജോൺ എം...

NEWS

കോതമംഗലം : ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം നിർമ്മാണത്തിന്റെ പുതിയ ടെണ്ടർ ക്ഷണിക്കാൻ കിറ്റ്കോയ്ക്ക് നിർദ്ദേശം നൽകിയതായി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ നിയമസഭയിൽ അറിയിച്ചു. ആന്റണി ജോൺ എംഎൽഎയുടെ ചോദ്യത്തിനു മറുപടി...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷിസങ്കേതത്തിൽ നിന്നും ജനവാസമേഖലകളെ പൂർണമായും ഒഴിവാക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെയും സംസ്ഥാന വന്യജീവി ബോര്‍ഡിന്റെയും ശുപാര്‍ശ കേന്ദ്ര വന്യജീവി ബോര്‍ഡ് തത്വത്തില്‍ അംഗീകരിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിൽ നിന്ന് ജനവാസ മേഖലയെ പൂർണ്ണമായും ഒഴിവാക്കാൻ കേന്ദ്രസർക്കാരിനോട് വീണ്ടും ആവശ്യപ്പെടും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇന്ന് ചേർന്ന സംസ്ഥാന വന്യജീവി ബോർഡ് യോഗത്തിലാണ് തീരുമാനം...

error: Content is protected !!