Connect with us

Hi, what are you looking for?

ACCIDENT

രാത്രിയിൽ കവളങ്ങാട് മല കയറിയ നേര്യമംഗലം സ്വദേശിയായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.

കോതമംഗലം : കവളങ്ങാട് മലമുകളിൽ കയറിയ മൂവർസംഘത്തിലെ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി. നേര്യമംഗലം നീണ്ടപാറ ഡബിൾകുരിശ് മീമ്പാട്ട് ജെറിനാണ് (21) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രിയിൽ കവളങ്ങാടിന് സമീപം കൊട്ടാരം മുടി ( പീച്ചാട്ട് മല)യിലേക്ക് രണ്ട് സുഹൃത്തുക്കൾക്കൊപ്പം ജെറിൻ മല കയറുകയായിരുന്നു. മുകളിലെത്തി മൂവരും മലമുകളിൽ കിടന്നുറങ്ങുകയായിരുന്നു. പുലർച്ചെ മൂന്നരയോടെ ജെറിന് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് സുഹൃത്തുക്കൾ ഊന്നുകൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഉടൻ പൊലീസെത്തി മലയിൽ കയറി യുവാവിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിച്ചു. കൂടെയുണ്ടായിരുന്നവരെ പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ചു. ജെറിൻ നേര്യമംഗലം പെട്രോൾപമ്പിലെ ജീവനക്കാരനാണ്. പ്രാഥമിക നിയമ നടപടികൾക്ക് ശേഷം യുവാവിന്റെ സംസ്‌കാരം നടത്തി. ഹൃദയ വാൽവിന് ജന്മനാ ഉണ്ടായ തകരാൻ ആണ് മരണകാരണമെന്ന് പോസ്റ്റ്മാർട്ടത്തിലെ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തി പോലീസ് വെളിപ്പെടുത്തുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...