നെല്ലിമറ്റം: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്ക് എതിരെയുള്ള നീതി നിക്ഷേധത്തിന് എതിരെ പ്രതിഷേധ യോഗം നടത്തി. ജനിച്ച് വീണ വിശ്വാസത്തിൽ മരണം വരെ ജീവിക്കാനുള്ള അവകാശം നിക്ഷേധിച്ച് പൂർവ്വികർ പടുത്തുയർത്തി തന്ന ദൈവാലയങ്ങൾ യാതോരു അവകാശങ്ങളും ഇല്ലാത്ത ഇന്ത്യൻ ഓർത്തഡോക്സുകാർ കോടതി വിധിയുടെ പേരിൽ തട്ടി എടുക്കുന്നതിന് എതിരെ യാക്കോബായ സഭ നടത്തുന്ന സഹനസമരത്തിന് പിൻതുണ പ്രഖ്യാപിച്ചു.
വികാരി ഫാ. എൽദോസ് പുൽപ്പറമ്പിലിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പ്രതിഷേധയോഗം ഫാ. ജേക്കബ് കുടിയിരിക്കൽ ഉത്ഘാടനം ചെയ്തു. ഫാ. പൗലോസ്, ട്രസ്റ്റിമാരായ വർഗീസ് പുന്നേലിൽ, ബൈജു കോയക്കാട്ട്, ജോർജ് എടപ്പാറ എന്നിവർ പ്രസംഗിച്ചു.