Connect with us

Hi, what are you looking for?

NEWS

ജൂനിയർ റെഡ്ക്രോസ്സ് യാത്രഅയപ്പ് സമ്മേളനം നടത്തി.

കോതമംഗലം :സർവീസിൽ നിന്ന് വിരമിക്കുന്ന ജൂനിയർ റെഡ്ക്രോസ്സ് എറണാകുളം ജില്ലാ കോർഡിനേറ്ററും കോതമംഗലം മാർബേസിൽ ഹൈസ്കൂൾ അധ്യാപികയുമായ ഗ്രേസി N. C, കോതമംഗലം സബ്ജില്ലയിലെ കൗൺസിലർമാരായ അയ്യങ്കാവ് ഗവണ്മെന്റ് ഹൈസ്കൂൾ അധ്യാപിക K. K. ലീല, കോതമംഗലം സെന്റ് ആഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂൾ അധ്യാപിക ഡാലി K ജോസ് എന്നിവർക്ക് ജൂനിയർ റെഡ്ക്രോസ്സ് കോതമംഗലം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർബേസിൽ ഹൈസ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് യാത്ര അയപ്പ് സമ്മേളനം നടത്തി.

സമ്മേളനം ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റി കേരള സ്റ്റേറ്റ് മാനേജിങ് കമ്മിറ്റി അംഗവും, ജൂനിയർ റെഡ്ക്രോസ്സ് എറണാകുളം ജില്ലാ ചെയർമാനുമായ അഡ്വ. രാജേഷ് രാജൻ ഉത്ഘാടനം നിർവഹിച്ചു. കോതമംഗലം താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മാനേജിങ് കമ്മിറ്റി അംഗം ലോറൻസ് അബ്രഹാം, താലൂക്ക് സെക്രട്ടറി ബിനോയ്‌ തോമസ് മാലിപ്പാറ, ട്രഷറർ മുഹമ്മദാലി, മാർബേസിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി ബിന്ദു വർഗീസ്, ഗ്രേസി N. C, ലീല K. K., ഡാലി K ജോസ്,സബ്ബ് ഡിസ്ട്രിക്ട് കോർഡിനേറ്റർ ധന്യ ബിനീഷ്, ടീന തോമസ്, പ്രീതി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

യോഗത്തിൽ വച്ച് കോതമംഗലം സബ്ജില്ലയിലെ ജൂനിയർ റെഡ്ക്രോസ്സ് കൗൺസിലേഴ്‌സിന്റ നേതൃത്വത്തിൽ വിരമിച്ച അധ്യാപകരെ മൊമെന്റോയും മറ്റ് ഉപഹാരങ്ങളും പൊന്നാടയും നൽകി ആദരിച്ചു. തുടർന്ന് കേക്ക് മുറിച്ചു സ്നേഹവിരുന്നും സംഘടിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം: കോട്ടപ്പടിയില്‍ അജ്ഞാത ജീവി നായയെ കടിച്ചു കൊന്നതയി പരാതി. കോട്ടപ്പടി, മുട്ടത്തുപാറ സ്വദേശി സാബുവിന്റെ വളര്‍ത്തുനായയെയാണ് അജ്ഞാത ജീവി കടിച്ചു കൊന്നത്. ഇന്ന് പുലര്‍ച്ചെ നാലോടെ പ്രദേശവാസികള്‍ ശബ്ദം കേട്ടിരുന്നു. പിന്നീട്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

NEWS

കോതമംഗലം: കേരള കോണ്‍ഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഷിബു തെക്കുംപുറം എംഎല്‍എയ്ക്ക് സ്വീകരണം നല്‍കി. മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. കോതമംഗലം നിയോജക...

CHUTTUVATTOM

കോതമംഗലം: നേര്യമംഗലം ചെമ്പന്‍കുഴിയില്‍ പുഴയിലെ തുരുത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ പ്രത്യേക ദൗത്യസംഘവും നാട്ടുകാരും ചേര്‍ന്ന് തുരത്തി. അതേസമയം പ്രദേശത്ത് ദിവസങ്ങളായെത്തുന്ന ഒരു ആനയെ ഓടിക്കാനായിട്ടില്ല. പെരിയാറിന് നടുവിലെ തേക്കിന്‍കാടന്മാരുടെ തുരുത്തിലായിരുന്നു ആനക്കൂട്ടം. ചൊവ്വാഴ്ച...

NEWS

കോതമംഗലം: മാമലക്കണ്ടത്ത് വീടിന് മുന്നിലെത്തിയ കാട്ടാനയെ തുരത്താന്‍ വനം വാച്ചര്‍ പടക്കം പൊട്ടിച്ചപ്പോള്‍ വിരണ്ടോടിവന്ന കാട്ടാനയ്ക്ക് മുന്നില്‍നിന്ന് ഭയന്നോടി വീണ് ആദിവാസിക്ക് പരിക്ക്. എളംബ്ലാശേരി ആദിവാസി ഉന്നതിയിലെ മോഹനന്‍ മാരി(54)നാണ് പരിക്കേറ്റത്. ചൊവ്വാഴ്ച...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജില്‍ മോഷണശ്രമം. അഡ്മിഷന്‍ ഫീസ് ഇനത്തില്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ കവരാനെത്തിയ സംഘം ലോക്കര്‍ പുറത്തേക്ക് കൊണ്ടുപോയി പൊളിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഡ്രോണും ലാപ്‌ടോപ്പും നഷ്ടമായതായി...

NEWS

കോതമംഗലം: വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി കോതമംഗലം നഗരസഭ. ഗതാഗതത്തിനും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് നഗരസഭ വൈസ് ചെയര്‍മാന്‍ പ്രിന്‍സ് വര്‍ക്കി പറഞ്ഞു. ടൗണിലെങ്ങും നിരവധി വഴിയോര കടകള്‍...

CHUTTUVATTOM

  കോതമംഗലം : വിനോദ സഞ്ചാര കേന്ദ്രമായ ഭൂതത്താൻകെട്ട് ചെക്ക്പോസ്റ്റിനുസമീപം പുള്ളിപ്പുലിയെ കണ്ടു. ജനവാസമേഖലയ്‌ക്കു സമീപം ചൊവ്വ വൈകിട്ട് ചെക്ക്പോസ്റ്റിനും എസ് വളവിനും ഇടയിലുള്ള പാറപ്പുറത്താണ് പുലിയെ കണ്ടത്. കോതമംഗലം – വടാട്ടുപാറ...

CHUTTUVATTOM

കോതമംഗലം: ഫാസ് (ഫൈൻ ആർട്സ് സൊസൈറ്റി ) നാൽപ്പതാം വാർഷികത്തോടനുബന്ധിച്ച് സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി സാഹിത്യ മത്സരങ്ങളും മൊബൈൽ ഫോട്ടോ ഷൂട്ട്, ഷോർട്‌ ഫിലിം മത്സരങ്ങളും സംഘടിപ്പിക്കുന്നു. സ്കൂൾ കോളേജ് തലത്തിൽ രണ്ട്...

ACCIDENT

കോതമംഗലം: നേര്യമംഗലത്തിന് സമീപം പെരിയാറില്‍ മീന്‍ പിടിക്കാന്‍ പോയി രണ്ട് ദിവസമായി കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. ആവോലിച്ചാല്‍ താന്നിക്കുന്നേല്‍ പരേതനായ അയ്യപ്പന്റെ മകന്‍ ഗോപി (54) ആണ് മരിച്ചത്. ഞായറാഴ്ച പകല്‍...

NEWS

കോതമംഗലം: പാലമറ്റം ഗവ എൽപി സ്‌കൂളിൽ ഒരു മാസത്തേയ്ക്കുമാത്രം നിലവിൽ വന്നിട്ടുള്ള എൽപിഎസ്റ്റിയുടെതാൽക്കാലികഒഴിവിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തിൽ ആളെ നിയമിക്കുന്നു. 18ന് (വ്യാഴം) രാവിലെ 10ന് സ്കൂൾ ഓഫീസിൽ കൂടിക്കാഴ്ച നടത്തും. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ...

CHUTTUVATTOM

കോതമംഗലം:കീരമ്പാറ പഞ്ചായത്തിൽ കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ സ്പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചു.കീരമ്പാറ പഞ്ചായത്തിലെ പല പ്രദേശങ്ങളും കാട്ടുപന്നിശല്യത്തിന്‍റെ പിടിയിലാണ്. ഈ സാഹചര്യത്തിലാണ് നാട്ടിലിരങ്ങി വിഹരിക്കുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാന്‍ ഊര്‍ജ്ജിത യജ്ഞത്തിന് തുടക്കമിട്ടിരിക്കുന്നത്. പഞ്ചായത്തിന്‍റെ ഷൂട്ടര്‍ പാനലിലുള്ളവരെ...

error: Content is protected !!