Connect with us

Hi, what are you looking for?

NEWS

കന്നി 20 പെരുന്നാൾ: കരിവീരൻ പതിവു പോലെ പരിശുദ്ധന്റെ കബർ വണങ്ങി

കോതമംഗലം : മഹാ പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിൽ പതിവു പോലെ കബർ വണങ്ങാൻ എത്തിയ കരിവീരനനെ പള്ളിമുറ്റത്ത് വികാരിയും ട്രസ്റ്റിമാരും മാനേജിംഗ് കമ്മിറ്റി അംഗങ്ങളും പഴവും, ശർക്കരയും നൽകി സ്വീകരിച്ചു. കരിമണ്ണൂർ ഉണ്ണി എന്ന ആനയാണ് കബറിടം വണങ്ങാൻ എത്തിയത്.

ഗജവീരൻ പ്രത്യേകം തയ്യാറാക്കിയ പെട്ടിയിൽ വഴിപാട് സമർപ്പിച്ച് പരിശുദ്ധ ബാവായുടെ കബർ വണങ്ങി. വികാരി ഫാ.ജോസ് പരത്തുവയലിൽ, സഹവികാരിമാരായ ഫാ.ജോസ് തച്ചേത്ത്കുടി, ഫാ.ഏലിയാസ് പൂമറ്റത്തിൽ, ഫാ.ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിയ്ക്കൽ, ട്രസ്റ്റിമാരായ അഡ്വ.സി.ഐ. ബേബി ചുണ്ടാട്ട്, ബിനോയി മണ്ണംഞ്ചേരി, ബേബി ആഞ്ഞിലിവേലിൽ, ജോമോൻ മാത്യു പാലക്കാടൻ, പി.വി.പൗലോസ് പഴുക്കാളിൽ, ജോൺസൻ തേക്കിലകാട്ട് മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, ഇടുക്കി മുൻ എം.പി. ജോയ്സ് ജോർജ്ജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, എഫ് .ഐ റ്റി .ചെയർമാൻ ആർ. അനിൽകുമാർ, മതമൈത്രി സംരക്ഷണ സമിതി ചെയർമാൻ എ.ജി.ജോർജ്ജ്, എബി എബ്രാഹാം, എന്നിവർ സന്നിഹിതരായിരുന്നു.

You May Also Like

NEWS

ഷാനു പൗലോസ് കോതമംഗലം / പുത്തൻകുരിശ്: യാക്കോബായ സുറിയാനി സഭയുടെ പാർലമെന്റായ യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ നടന്ന തെരെഞ്ഞെടുപ്പിൽ നിലവിലെ ഭരണ സമിതിക്കെതിരെ  വൻ ഭൂരിപക്ഷത്തോടെ അധികാര സ്ഥാനത്തേക്ക് പുതുനേതൃത്വം. മലങ്കര...

NEWS

കോതമംഗലം: മഹാ പരിശുദ്ധനായ ബസേലിയസ് ബാവയുടെ 332മത് ഓർമ്മ പെരുന്നാൾ കന്നി 20 നോടനുബന്ധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി വനിതാ വിംഗ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഷീ കൗണ്ടർ പ്രവർത്തനം...

NEWS

കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്‌പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....

EDITORS CHOICE

ഷാനു പൗലോസ് കോതമംഗലം: യാക്കോബായ സുറിയാനി സഭയിലേക്ക് സന്യസ്ഥ വൈദീകനായി ഉയർത്തപ്പെട്ട ഫാ. ഗീവർഗീസ് വട്ടേക്കാട്ടിൻറെ ( ഫാ.ടോണി കോര ) പുത്തൻ കുർബ്ബാന ഇടവകപള്ളിയായ കോട്ടപ്പടി കൽക്കുന്നേൽ സെന്റ് ജോർജ്ജ് യാക്കോബായ...