Connect with us

Hi, what are you looking for?

NEWS

കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്‍റെ പ്രകൃതി സൗഹൃദ ഉദ്യാനം സ്ക്കൂളിനായി തുറന്നു ; ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്ക്കൂളിലാണ് ഉദ്യാനം നിര്‍മ്മിച്ചത്.

കോതമംഗലം ;ചെറുവട്ടൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ ഹയര്‍സെക്കന്‍ററി സ്കൂള്‍കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച പ്രകൃതി സൗഹൃദ ഉദ്യാനം പ്രസിഡന്‍റ് പി എ എം ബഷീര്‍ ഉദ്ഘാടനം ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്കായി തുറന്ന് കൊടുത്തു. അഞ്ചര ലക്ഷം രൂപ മുടക്കിയാണ് പ്രകൃതിഭംഗിയോടെ പുല്‍തകിടി വച്ച് പിടിപ്പിച്ച് ഉദ്യാനത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി തുറന്നത്.ജില്ലാപഞ്ചായത്ത് മെമ്പര്‍ റഷീദ സലീം അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി എം മജീദ് മുഖ്യ അതിഥി ആയി.ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്‍റ് നിസമോള്‍ ഇസ്മയില്‍ ,വികസന കാര്യ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ ജോമി തെക്കേക്കര നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്‍റ് ശോഭവിനയന്‍ ,വാര്‍ഡ് മെമ്പര്‍ വൃന്ദമനോജ് ,ജെയിംസ് കോറബേല്‍,അനു വിജയനാഥ്,സാലി ഐപ്പ്,ഡയാന നോബി,ആനീസ് ഫ്രാന്‍സീസ്,,നാസര്‍ വട്ടേക്കാടന്‍,ഷഹന ഷെരീഫ്,
പ്രിന്‍സിപ്പല്‍ എ നൗഫല്‍ ,സന്ധു ടി എന്‍ .പി ടി എ പ്രസിഡന്‍റ് അബുവട്ടപ്പാറ,റംല ഇബ്രാഹീം ,സുബൈര്‍ പി എ ,കെ ജി ശശി,മനോജ് കാനാട്ട് ,സ്മിത അജിലാല്‍, സാജിദ അജാസ് , തുടങ്ങിയവര്‍ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം: കോളേജ് ദിനാഘോഷത്തിൽ നിയമവിരുദ്ധമായി വിദ്യാർത്ഥികൾ തുറന്ന ജീപ്പിൽ റെയ്സിംഗ് നടത്തി അപകടം സൃഷ്ടിച്ചതിൽ എട്ട് കോളേജ് വിദ്യാർത്ഥികൾക്കെതിരെ നരഹത്യാശ്രമത്തിന് കോതമംഗലം പോലീസ് കേസെടുത്തു. രണ്ട് പേർ അറസ്റ്റിൽ .നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ...

NEWS

കോതമംഗലം: ആലുവ – കോതമംഗലം നാല് വരിപ്പാത ഭൂമി ഏറ്റെടുക്കലും അലൈൻമെൻ്റിലെ അപാകതയും പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മഹല്ല് കൂട്ടായ്മ റവന്യൂ മന്ത്രി കെ.രാജന് 5000 പേർ ഒപ്പിട്ട നിവേദനം നൽകി. നിലവിലെ ആലുവ...

NEWS

കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടിയിൽ സംഘർഷം. 13 ആം വാർഡിലെ കമ്പനിപ്പടി – മഞ്ഞാക്കൽ റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിലേക്ക് പ്രവേശിക്കാൻ ഉണ്ടാക്കിയ റാമ്പ് പൊളിച്ചു നീക്കണമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ നോട്ടീസ്...

NEWS

നെല്ലിക്കുഴി: നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 20-)o വാര്‍ഡില്‍ ചെറുവട്ടൂര്‍ കാഞ്ഞിരക്കാട്ട് മോളത്ത് ലക്ഷങ്ങള്‍ ചെലവഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണി പൂര്‍ത്തിയാക്കിയ എസ്.സി. കമ്യൂണിറ്റി ഹാള്‍ അധികാരികളുടെ അനാസ്ഥയാല്‍ നാശത്തിന്റെ വക്കിലായി. കഴിഞ്ഞ പഞ്ചായത്ത് ഭരണസമതിയുടെ...