Connect with us

Hi, what are you looking for?

CHUTTUVATTOM

ആയക്കാട് മതിലേപ്പറമ്പ് ശിവക്ഷേത്രത്തിലെ കലശ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു.

കോതമംഗലം : ജൂൺ 8,9,10 തീയതികളിലായി ആയക്കാട് മതിലേപ്പറമ്പ് ശിവക്ഷേത്രത്തിൽ വച്ച് നടക്കുന്ന കുടിയിരുത്ത് പുന:പ്രതിഷ്ഠ ചടങ്ങുകൾക്ക് മുന്നോടിയായി സംഭാവന, കലശ കൂപ്പൺ വിതരണ ഉദ്ഘാടനം നടന്നു. ഡോ. ഗുരുശ്രീ ഗോവിന്ദൻ നമ്പൂതിരി ആദ്യ കലശ കൂപ്പൺ ക്ഷേത്രം പ്രസിഡൻ്റ് സുകുമാരൻ നായർക്ക് നൽകി കൊണ്ട് വിതരണ ഉദ്ഘാടനം നിർവഹിച്ചു. ആദ്യ സംഭാവന തുക കൃഷ്ണസ്വാമിയിൽ നിന്നും സ്വീകരിച്ചു. ക്ഷേത്രാങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ സെക്രട്ടറി ദീപു ശാന്താറാം, ട്രഷറർ ഉണ്ണികൃഷ്ണൻ, സി.ആർ ജയൻ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ :ആദ്യ കലശ കൂപ്പൺ ഡോ.ഗുരുശ്രീ ഗോവിന്ദൻ നമ്പൂതിരി ക്ഷേത്രം പ്രസിഡൻ്റ് സുകുമാരൻ നായർക്ക് നൽകി കൊണ്ട് കലശ കൂപ്പണിൻ്റെ വിതരണ ഉദ്ഘാടനം
നിർവഹിക്കുന്നു.

You May Also Like