Connect with us

Hi, what are you looking for?

CRIME

ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോതമംഗലം സ്വദേശിയായ ഭർത്താവ് പിടിയിൽ

കോതമംഗലം : ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ . കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. 27 ന് രാത്രി 8 ന് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലികഴിഞ്ഞ് പിതാവായ എൽദോസിനൊപ്പം സ്കൂട്ടറിൽ വരുമ്പോൾ റോഡിൽ വച്ച് അലക്സ് സ്ഫോടക വസ്തു എറിയുകയായിരുന്നു. രണ്ടു പേർക്കും പരിക്ക് പറ്റി. ഗുരുതരമായ പരിക്കുകളോടെ എൽദോസ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഭാര്യയുമായി പിണങ്ങിക്കഴിയുകയാണ് അലക്സ്.

കുടുംബകോടതിയിൽ വിവാഹമോചനത്തിന് കേസ് കൊടുത്തതിന്റെ വൈരാഗ്യത്തിലാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ഇയാൾ പറഞ്ഞു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.ടി ബിജോയി, എസ്.ഐ ഷാജു കുര്യാക്കോസ്, എ.എസ്.ഐമാരായ രാജേഷ്, സുഹറാ ബീവി എസ്.സി.പി.ഒ മാരായ നിഷാന്ത്, ഷെമീർ എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

🌀കോതമംഗലം വാർത്ത whatsappil ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക..👇

https://chat.whatsapp.com/DcL8RgJp47d7R9L2iom1zx

 

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...

error: Content is protected !!