Connect with us

Hi, what are you looking for?

NEWS

കോതമംഗലം അഗ്രോ സർവ്വീസ് സെൻ്റർ പ്രവർത്തനങ്ങൾ കൂടുതൽ കർഷകരിലേക്ക്.

കോതമംഗലം : അഗ്രോ സർവീസ് സെൻ്ററിൻ്റെ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിനും,കാർഷിക രംഗത്ത് കൂടുതൽ ഇടപെടലുകൾ നടത്തുന്നതിനും ആൻ്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ ചേർന്ന ഹൈ പവർ കമ്മിറ്റി യോഗം തീരുമാനിച്ചു.ബ്ലോക്കിലെ കർഷകരുടെ വിവിധ കാർഷിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് സെൻ്ററിൻ്റെ പ്രവർത്തനം വിപുലീകരിക്കും.ഇതിനായി പരിശീലനം നൽകിയ ടെക്നീഷ്യൻമാരെ നിയമിക്കുകയും കൂടുതൽ യന്ത്രങ്ങൾ ഉപയോഗപ്പെടുത്തുകയും ചെയ്യും.കോവിഡ് സാഹചര്യത്തിൽ കർഷകർക്ക് ആവശ്യമായ തൈകളും,ഗ്രോബാഗുകളും വിതരണം ചെയ്യുന്ന പ്രവർത്തനങ്ങളാണ് സെൻ്റർ ഏറ്റെടുത്ത് നടത്തിയിരുന്നത്. യന്ത്രവൽക്കരണം ഊർജ്ജിതമാക്കി നെൽക്കൃഷിയിലെ പ്രവർത്തനങ്ങൾ,തെങ്ങുകയറ്റം,പുരയിട കൃഷി പ്രവർത്തനങ്ങൾ തുടങ്ങി എല്ലാ കാർഷിക പ്രവർത്തനങ്ങളും നടപ്പിലാക്കാനുള്ള ആക്ഷൻ പ്ലാൻ യോഗത്തിൽ തയ്യാറാക്കി.ബ്ലോക്ക് – ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ,കൃഷി ഉദ്യോഗസ്ഥർ,കർഷക പ്രതിനിധികൾ എന്നിവർ അടങ്ങുന്ന കമ്മിറ്റി പുതുക്കി രൂപീകരിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ,മുനിസിപ്പൽ വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ,കീരംപാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി സി ചാക്കോ,കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി ഗോപി,കവളങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ,പൈങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീമ സിബി,വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ബെന്നി എം എസ്,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മയിൽ,സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻമാരായ ജോമി തെക്കേക്കര,ജെയിംസ് കോറമ്പേൽ,സാലി ഐപ്പ്,മെമ്പർമാരായ കെ കെ ഗോപി,അനു വിജയനാഥ്,ലിസി ജോസഫ്,ഡയാന നോബി,പി എം കണ്ണൻ,ആനിസ് ഫ്രാൻസിസ്,കൃഷി ഓഫീസർമാരായ ജിജി ജോബ്,സജി കെ എ,ബോസ് മത്തായി,ഇ എം മനോജ്,ഷൈല കെ എം,സണ്ണി കെ എസ്,ബെൽസി ബാബു,ഇ എം അനീഫ,അമ്പിളി സദാനന്ദൻ,ഇ പി സാജു,സെൻ്റർ പ്രതിനിധികളായ റെജി എം എം,വിൽസൺ കെ എം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ വി പി സിന്ധു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

You May Also Like

NEWS

കോതമംഗലം : വാരപ്പട്ടി സർവീസ് സഹകരണ ബാങ്കിന്റെ ഇളങ്ങവം ബ്രാഞ്ച് മന്ദിര ഉദ്ഘാടനം വ്യവസായ,നിയമ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിച്ചു. ചടങ്ങിൽ ആന്റണി ജോൺ എം എൽ എ അധ്യക്ഷത വഹിച്ചു....

NEWS

കോതമംഗലം : ചേലാട് സ്റ്റേഡിയം നിർമ്മാണത്തിൽ വീഴ്ച വരുത്തിയ നിർവഹണ ഏജൻസി കിറ്റ് കോയെ ഒഴിവാക്കി സ്പോർട്സ് കേരള ഫൗണ്ടേഷനെ ചുമതല പെടുത്തികൊണ്ട് സർക്കാർ ഉത്തരവായതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം(ഓൺലൈൻ) ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിച്ചു.ചടങ്ങിൽ ആന്റണി...

NEWS

കോതമംഗലം :കോതമംഗലം താലൂക്ക് ആശുപത്രിയിൽ നവീകരിച്ച ഓപ്പറേഷൻ തീയേറ്ററിന്റെയും, ലേബർ റൂമിന്റെയും,ലാബിന്റെയും, ആശുപത്രിയുടെ പുതിയ വെബ്സൈറ്റിന്റെയും ഉദ്ഘാടനം മെയ്‌ 27 ന് ആരോഗ്യ -വനിതാ – ശിശു വികസന വകുപ്പ് മന്ത്രി വീണ...

NEWS

കോതമംഗലം : കേരള കോ – ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ താലൂക്ക് സമ്മേളനം നടന്നു. കുത്തുകുഴി സർവീസ് സഹകരണ ബാങ്കിന്റെ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന സമ്മേളനം ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : വടാട്ടുപാറ അരീക്കാസിറ്റിയിൽ വളർത്തു നായ്ക്കളെ അജ്ഞാത ജീവി കൊലപ്പെടുത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അടിയന്തര മായി നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുവാൻ തീരുമാനം.  വട്ടക്കുന്നേൽ വീട്ടിൽ കുഞ്ഞാപ്പുവിന്റെ വീട്ടുമുറ്റത്ത് കെട്ടിയിരുന്ന വളർത്തു നായയെയാണ്...

NEWS

കോതമംഗലം : കോതമംഗലം നിയോജകമണ്ഡലത്തിലെ കഴിഞ്ഞ ഒൻപതു വർഷക്കാലത്തെ വികസന നേട്ടങ്ങളെയും, ക്ഷേമ പ്രവർത്തനങ്ങളെയും ഇകഴ്ത്തി കാണിക്കാനുള്ള കോൺഗ്രസിന്റെ ശ്രമങ്ങളെ ജനങ്ങൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളി കളയുമെന്ന് ആന്റണി ജോൺ എം എൽ...

NEWS

കോതമംഗലം : ജില്ലാ വികസന സമിതി യോഗത്തിൽ കോതമംഗലത്തെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് ആന്റണി ജോൺ എംഎൽ എ. കോതമംഗലം മണ്ഡത്തിലെ വിവിധ പഞ്ചായത്തുകളിൽ നേരിടുന്ന വന്യ മൃഗ ശല്യത്തെ പ്രതിരോധിക്കാൻ പ്രഖ്യാപിച്ചിട്ടുള്ള...

NEWS

കോതമംഗലം : ചരിത്ര വസ്തുതകൾ ഉൾക്കൊള്ളുന്ന കലാ പ്രകടങ്ങളെ ഭരണകൂടം ഭയപ്പെടുകയാണ്. എമ്പുരാൻ ഉൾപ്പെടെയുള്ള സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ ഇന്ന് നടക്കുന്ന അക്രമണങ്ങൾ പ്രതിഷേധാർഹമാണെന്നും വ്യവസായ നിയമ വകുപ്പ് മന്ത്രി പി രാജീവ്....

SPORTS

പല്ലാരിമംഗലം : കഴിഞ്ഞ ഇരുപത്തിഏഴ് വർഷക്കാലമായി സാമൂഹീക സാംസ്കാരീക ആരോഗ്യ ജീവകാരുണ്യ ശുചീകരണ കലാകായീക മേഖലകളിൽ സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുവരുന്ന അടിവാട് ഹീറോ യംഗ്സ് ക്ലബ് ആൻഡ് റീഡിങ് റൂമിൻ്റെ ആഭിമുഖ്യത്തിൽ കിടപ്പ്...

NEWS

കോതമംഗലം :കവളങ്ങാട്‌ ഗ്രാമപഞ്ചായത്തില്‍ അള്ളുങ്കൽ കേന്ദ്രമാക്കി പുതിയ റേഷന്‍കട അനുവദിച്ച് ഉത്തരവായതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്‌ 13-ല്‍ അള്ളുങ്കൽ കേന്ദ്രമാക്കിയാണ് പുതിയ റേഷന്‍കട അനുവദിച്ച്‌ ഉത്തരവായിട്ടുള്ളത്....

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

error: Content is protected !!