Connect with us

Hi, what are you looking for?

CHUTTUVATTOM

കർഷക ജീവിതം തുലാസിൽ; ശ്രദ്ധ ക്ഷണിക്കൽ നിൽപ്പുസമരം സംഘടിപ്പിച്ചു.

കോതമംഗലം : കാർഷിക കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷകർക്കെതിരായ കേസുകൾ പിൻവലിക്കുക, കാർഷിക കടങ്ങൾ എഴുതി തള്ളുക, വന്യമൃഗ ശല്യം പരിഹരിക്കുക, എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ശ്രദ്ധ ക്ഷണിക്കൽ നിൽപ്പുസമരം സംഘടിപ്പിച്ചു.

കെ.പി.സി.സി. ജന. സെക്രട്ടറി റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജന. സെക്രട്ടറി ജെയിംസ് കോറമ്പേല്‍ അധ്യക്ഷനായി. കെ.പി.സി.സി. നിര്‍വാഹക സമതിയംഗം കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. പി.പി. ഉതുപ്പാന്‍, എ.ജി. ജോര്‍ജ്, അഡ്വ. അബു മൊയ്തീന്‍, എം.എസ്. എല്‍ദോസ്, റോയി കെ. പോള്‍, കെ.ഇ. കാസിം, പി.എ. പാദുഷ, പീറ്റര്‍ മാത്യു, ഷൈമോള്‍, ബേബി, സലീം മംഗലപ്പാെര, ജോര്‍ജ് വറുഗീസ്, ടി.ജി. അനി എന്നിവര്‍ പ്രസംഗിച്ചു.

You May Also Like