Connect with us

Hi, what are you looking for?

CHUTTUVATTOM

ആം ആദ്മി പാർട്ടി കോതമംഗലം നിയോജകമണ്ഡലം മീറ്റിംങ്ങ് നടത്തുന്നു.

കോതമംഗലം : അരവിന്ദ് കെജരിവാൾ തുടക്കം കുറിച്ച് ആം ആദ്മി പാർട്ടിക്ക് ഡൽഹിയിലും പഞ്ചാബിലും ഉായ വൻ വിജയത്തെ തുടർന്ന് മറ്റ് സംസ്ഥാനങ്ങളിലും വലിയ ജന പിന്തു ണയാണ് ലഭിച്ചുകൊിരിക്കുന്നത്. സംസ്ഥാന കൺവീനർ പി.സി സിറിയിക്ക് IAS ന്റെ കീഴിൽ കേരളത്തിലും പാർട്ടി വലിയ കുതിപ്പാണ് നടത്തിക്കൊിരിക്കുന്നത്. എറണാകുളം ജില്ലയിൽ കൺവീനർ സാജു പോൾ അങ്കമാലി പാർട്ടിയെ നയിക്കുന്നു.

ആം ആദ്മി സർക്കാർ ഭരിക്കുന്ന ഡൽഹിയിലും, പഞ്ചാബിലും ജനങ്ങൾക്കു വി അടിസ്ഥാന സേവനങ്ങൾ എല്ലാം സൗജന്യമായി ലഭിക്കുന്നു. ആം ആദ്മി സർക്കാർ അധികാരത്തിൽ വരുന്ന എല്ലാ സംസ്ഥാനങ്ങളിലും ഇത് നടപ്പിലാക്കികൊിരിക്കുന്നു. പഞ്ചാബിൽ ആം ആദ്മി പാർട്ടി നേടിയ വിജയ തന്ത്രത്തിന്റെ ചുക്കാൻ പിടിച്ച് ടീം തന്നെ യാണ് കേരളത്തിൽ ഭരണം പിടിക്കുന്നതിനുള്ള തന്ത്രങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത്. കേരളത്തിൽ ആം ആദ്മി സർക്കാർ അധികാരത്തിലേക്ക് എത്തുന്നതിനുള്ള ആദ്യ ചുവടുവെപ്പ് എന്ന നിലയിൽ ആം ആദ്മി ദേശീയ നേതൃത്വം കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലേയും പ്രവർത്തകരുടെ ഡാറ്റാ ശേഖരിക്കുന്നു. ഇതിന് മുന്നോടിയായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും വോളിയർ മാപ്പിംങ്ങ് നടത്തുന്നു. ഈ വരുന്ന 16,17 തിയതികളിൽ നടത്തുന്ന വിവര ശേഖരണത്തിന്റെ ഭാഗമായി കോതമംഗലം നിയോജക മണ്ഡലത്തിലും ജൂലൈ 17-ാം തീയതി വൈകിട്ട് നാലിന് അങ്ങാടി മർച്ചന്റ് ഗസ്റ്റ് ഹൗസിൽ വച്ച് മണ്ഡലം മീറ്റിംങ്ങ് നടത്തുന്നു. എല്ലാ പ്രവർത്തകരും അനുഭാവികളും വോട്ടേഴ്സ് ഐഡി കാർഡുമായി വന്ന് പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ജില്ലാ സെക്രട്ടറി എൽദോ പീറ്റർ കോതമംഗലം, ജില്ലാ കമ്മിറ്റിയംഗം രവി എം.എ., കോൽ മംഗലം നിയോജക മണ്ഡലം കൺവീനർ ജിജോ പൗലോസ്, സെക്രട്ടറി ഷിജു കെ.ജി., ട്രഷ റാർ അമൽ തോമസ് എന്നിവർ പ്രതസമ്മേളനത്തിൽ പങ്കെടുത്തു.

You May Also Like