കോതമംഗലം : പുതുതായി നിര്‍മ്മിച്ച തലക്കോട് ഇന്റഗ്രേറ്റഡ് ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കെട്ടിടത്തിന്റെ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് നിര്‍വ്വഹിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറ് ദിന കര്‍മ്മപദ്ധതിയിലുള്‍പ്പെടുത്തിയാണ് പദ്ധതി നാടിന് സമര്‍പ്പിച്ചത്. ചടങ്ങില്‍ ആന്റണി ജോണ്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.ഹൈറേഞ്ച് സര്‍ക്കിള്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ (കോട്ടയം) ആർ എസ് അരുണ്‍ ഐ എഫ് എസ്,പ്രിന്‍സിപ്പൽ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് നോയൽ തോമസ് ഐ എഫ് എസ്,മൂന്നാർ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രമേശ് ബിഷ്ണോയ് ഐ എഫ് എസ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം
ബഷീര്‍,കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സൈജന്റ് ചാക്കോ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി എം കണ്ണൻ,പഞ്ചായത്ത് മെമ്പർമാരായ സുഹറ ബഷീർ,തോമച്ചൻ ചാക്കോച്ചൻ,എഫ് ഐ റ്റി ചെയർമാൻ ആർ അനിൽകുമാർ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി റ്റി ബെന്നി,കെ ഇ ജോയി,പി എം ശിവൻ,എൻ സി ചെറിയാൻ,വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു.