Connect with us

Hi, what are you looking for?

CRIME

മാറ്റ് കുറഞ്ഞ സ്വർണ്ണം പണയം വച്ച് പണം തട്ടിയ കേസിൽ നേര്യമംഗലം സ്വദേശി അറസ്റ്റിൽ

കോതമംഗലം : മാറ്റ് കുറഞ്ഞ സ്വർണ്ണം പണയം വച്ച് പണം തട്ടിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ . നേര്യമംഗലം തലക്കോട് പുത്തൻപുരയ്ക്കൽ വീട്ടിൽ ശിവദാസ് (63) നെയാണ് ഊന്നുകല്‍ പോലീസ് അറസ്റ്റ് ചെയ്തത്. കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്‍റെ പുത്തൻകുരിശ് ബ്രാഞ്ചിൽ 564000 രൂപയുടെ മാറ്റ് കുറഞ്ഞ സ്വർണം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച സംഘത്തിലെ രണ്ടുപേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 2022 ഫെബ്രുവരിയിലാണ് സംഭവം. അടിമാലിയിൽ ഒളിവിൽ കഴിഞ്ഞു വരവേയാണ് ശിവദാസനെ പിടികൂടിയത്. അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ കെ.പി.സിദ്ദീഖ്, എ.എസ്.ഐ പി.എ.മനാഫ്, എസ്.സി.പി.ഒ എ.പി.ഷിനോജ്, എ.എസ്.ഷനിൽ , സി.പി.ഒ പി.എൻ.ആസാദ്. എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

 

You May Also Like

NEWS

കോതമംഗലം: കൊച്ചി ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം -ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാനിധ്യം യാത്രക്കാർ ഭീതിയിൽ . ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട...

NEWS

കോതമംഗലം : നേര്യമംഗലം കാഞ്ഞിരവേലിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെയുടെ കുടുംബത്തിന് പത്ത് ലക്ഷം കൈമാറി. കുടുംബത്തെ മന്ത്രി പി. രാജീവിനൊപ്പം നേരില്‍ സന്ദര്‍ശിച്ചുവെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇന്ദിരയുടെ ഭര്‍ത്താവ് രാമകൃഷ്ണന്റെയും...

NEWS

നേര്യമംഗലം : ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ അതിക്രമിച്ച് കയറി വധ ഭീഷണി മുഴക്കിയയാൾക്കെതിരെ വനപാലകർ കുട്ടമ്പുഴ പോലീസിൽ പരാതി നൽകി. നേര്യമംഗലം റെയിഞ്ചിൽ ഇഞ്ചത്തൊട്ടി ഫോറസ്റ്റ് സ്റ്റേഷനിൽ ജീവനക്കാർ കാട്ടാനയെ ഓടിക്കുന്ന ഡ്യൂട്ടിയിൽ...

NEWS

നേര്യമംഗലം : നേരിയമംഗലം ടൗണിൽ ഹോമിയോ ഹോസ്പിറ്റൽ പ്രവർത്തനം ആരംഭിച്ചു.കവളങ്ങാട് ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള ഹോമിയോ ഡിസ്പെൻസറി നേര്യമംഗലത്ത് കോളനിയിൽ 23 വർഷമായി പ്രവർത്തിച്ചു വരിയായിരുന്നു.13 വർഷക്കാലം കൈരളി വായനശാലയുടെ മുറിയിൽ സൗജന്യമായും,10 വർഷക്കാലം മറ്റൊരു...