Connect with us

Hi, what are you looking for?

CRIME

മരണപ്പെട്ട പൊലീസ് ഓഫീസറെ സമൂഹമാധ്യമത്തില്‍ അപമാനിച്ചയാള്‍ പിടിയില്‍.

കോതമംഗലം : മരണപ്പെട്ട പൊലീസ് ഓഫീസറെ സമൂഹമാധ്യമത്തില്‍ അപമാനിച്ചയാള്‍ പിടിയില്‍. ഊന്നുകല്‍ പുത്തന്‍കുരിശ് പുത്തന്‍പുരയില്‍ പി ടി അനൂപാണ് (30) പിടിയിലായത്. മെയ്‌ 31 ാം തീയതി സര്‍വീസില്‍ നിന്ന് വിരമിക്കേണ്ടിയിരുന്ന തൃശൂര്‍ പൊലീസ് അക്കാദമിയിലെ എസ് ഐ സുരേഷ്‌കുമാര്‍ മരിച്ച വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ താഴെയാണ് അങ്ങേയറ്റം അസഭ്യമായ ഭാഷയില്‍ അസഭ്യം ( തെറി )എഴുതി കമന്റിട്ടത്.

ഇയാളുടെ കമന്റ് കഴിഞ്ഞദിവസം സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. സമൂഹമാധ്യമം വഴി അപകീര്‍ത്തിപ്പെടുത്തിയതിനും അസഭ്യം പറഞ്ഞതിനുമാണ് കേസ്. രണ്ട് ദിവസം മുങ്ങി നടന്ന ഇയാളെ ഊന്നുകല്‍ സിഐ പി ലാല്‍കുമാറും സംഘവും ചേര്‍ന്ന് ബുധനാഴ്ച വൈകിട്ടോടെ പിടികൂടുകയായിരുന്നു.

You May Also Like