Connect with us

Hi, what are you looking for?

CHUTTUVATTOM

എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് കെ.എസ്.ആർ.ടി.സിക്ക് വീൽ ചെയർ സമ്മാനിച്ചു.

കോതമംഗലം: കോതമംഗലം കെ.എസ്.ആർ.ടി.സി. ഡിപ്പോക്ക് എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വീൽ ചെയർ സമ്മാനിച്ചു. ഡിപ്പോയിൽ എത്തുന്ന വയോജനങ്ങൾക്കും അംഗ പരിമിതർക്കും ബസ് യാത്രക്ക് ഇടയിലും യാത്രക്ക് ശേഷവും ഉപകാരപ്രദമാകാൻ ഈ വീൽ ചെയർ ഉപകരിക്കും. കോതമംഗലം കെ.എസ്.ആർ.ടി.സി. എ.ടി.ഒ. അഭിലാഷ് പി.എ. കോളേജ് സെക്രട്ടറി സി.എ.കുഞ്ഞച്ചന്റെ കൈയിൽ നിന്നും വീൽ ചെയർ ഏറ്റുവാങ്ങി.

കോവിഡ്- 19 ന്റെ പശ്ചാത്തലത്തിൽ വയോജനങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നൽകിയ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാ ഡിപ്പോയിലും വീൽ ചെയർ ഉറപ്പുവരുത്തണം എന്ന് കെ.എസ്.ആർ.ടി.സി. എം.ഡി ഉത്തരവ് ഇറക്കിയിരുന്നു. സന്നദ്ധ സംഘടനകൾ, സഹകരണ സംഘങ്ങൾ, ക്ലബുകൾ, സ്ഥാപനങ്ങൾ എന്നിവർക്ക് ഈ ഉദ്യമത്തിലേക് സ്‌പോൺസർഷിപ്പ് നൽകാമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡിപ്പോക്കായി എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജ് വീൽ ചെയർ നൽകിയത്.

കോളേജ് ചെയർമാൻ പി.വി. പഴുക്കാളി, ട്രഷറർ ബാബു ചെരുപുറം, പ്രിൻസിപ്പൽ ഡോ. പി. സോജൻ ലാൽ, ബോർഡ് മെമ്പർമാർ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കെ.എസ്.ആർ.ടി.സി.ക്കായി വീൽ ചെയർ നൽകിയ എംബിറ്റ്‌സ് മാനേജ്മെന്റിനെയും വിദ്യാർത്ഥികളെയും കെ.എസ്.ആർ.ടി.സി. എം.ഡി. ബിജുപ്രഭാകർ അനുമോദിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...