Connect with us

Hi, what are you looking for?

CHUTTUVATTOM

ലോക ജലദിനം: എംബിറ്റ്സിൽ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിലെ ഇൻസ്റ്റിറ്റുഷൻ ഓഫ് എഞ്ചിനീയേഴ്‌സ്  (ഇന്ത്യ) വിദ്യാർത്ഥി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ലോക ജലദിനത്തോട് അനുബന്ധിച്ച് ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുക ലക്ഷ്യമിട്ട് “ജലം ജീവനാണ്, ജലമില്ലെങ്കിൽ ജീവനില്ല, ഭൂമിയുമില്ല നമ്മളുമില്ല”  എന്ന ആശയം ഉയർത്തിപ്പിടിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്.   കോളേജ് സെക്രട്ടറി സി എ കുഞ്ഞച്ചൻ പരിപാടിയുടെ ഉത്‌ഘാടനം നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ അധ്യക്ഷത വഹിച്ചു. പ്രഫ. അമ്മു തോമസ് കൃതജ്ഞത പറഞ്ഞു.  ജലസ്രോതസ്സുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്ന് പ്രതിജ്ഞചെയ്ത കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും കോതമംഗലം ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും ഓഫിസുകളിലും ജല സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്ന പോസ്റ്റർ വിതരണവും റാലിയും നടത്തി.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...