Connect with us

Hi, what are you looking for?

NEWS

കാട്ടാനകളെ തുരത്താൻ വനം വകുപ്പ് നടത്തിയ ശ്രമം പരാജയപ്പെട്ടു.

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും ഇഞ്ചത്തൊട്ടിയിലേക്ക് പോകാതെ ആനകൾ കൂവപ്പാ ഭാഗത്തേക്ക് തിരികെ ഓടി കാട്ടിലേക്ക് മറയുകയായിരുന്നു.

ഇഞ്ചത്തൊട്ടി വനമേഖലയിൽ നിന്ന് പെരിയാർ കടന്നാണ് മൂന്ന് ആനകൾ കവളങ്ങാട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ എത്തിയിട്ടുള്ളത്. പഞ്ചായത്ത് പ്രസിഡൻ്റ് സിബി മാത്യു, റേഞ്ച് ഓഫീസർ PA ജലീൽ എന്നിവരുടെ നേതൃത്വത്തിൽ വാച്ചർമാരും, നാട്ടുകാരും ഉൾപ്പെടെ അമ്പതോളം പേരാണ് ദൗത്യസംഘത്തിലുള്ളത്.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...

NEWS

  കോതമംഗലം:പ്രസിഡൻ്റ് തെരഞ്ഞെടുപ്പ് നടന്ന കോതമംഗലം താലൂക്കിലെ കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ മൂന്ന് UDF വിമതരുടെ പിന്തുണയോടെ LDF ഭരണം പിടിച്ചു. കോൺഗ്രസ് വിമതൻ സിബി മാത്യു വാണ് പ്രസിഡൻ്റ് ആയി തിരഞ്ഞെടുക്കപെട്ടത്. കോൺഗ്രസിലെ...