Connect with us

Hi, what are you looking for?

CHUTTUVATTOM

ഭവന പദ്ധതിക്ക് മുൻതൂക്കം നൽകി കവളങ്ങാട് പഞ്ചായത്ത് ബജറ്റ്.

കവളങ്ങാട്: കവളങ്ങാട് ഗ്രാമപഞ്ചായത്ത് 34 കോടി രൂപയുടെ ബഡ്ജറ്റ് അംഗീകരിച്ചു.25 ലക്ഷം മിച്ചം വരുന്ന ബഡ്ജറ്റ് വൈസ് പ്രസിഡൻ്റ് ജിൻസിയ.ബിജു അവതരിപ്പിച്ചു. എല്ലാവർക്കും ഭവനം എന്ന ലക്ഷ്യത്തിലേക്ക് എത്തും വിധം ലൈഫ് ഭവനപദ്ധതിക്ക് പത്ത് കോടി രൂപ നീക്കിവച്ചു. കാർഷിക മേഖലയുടേയും കായിക മേഖലയുടേയും സമഗ്ര വികസനം, മാലിന്യ സംസ്കരണ പരിപാടികൾ, കരിമണൽ – ചെമ്പൻ കുഴി അഞ്ച് കിലോമീറ്റർ ഫെൻസിംഗിന് പത്ത് ലക്ഷം, നെല്ലിമറ്റം ടൗണിൽ പുതിയ ഷോപ്പിംഗ് കോംപ്ലക്സ്, ഊന്നുകൽ സ്റ്റേഡിയത്തിൻ്റെ വിപുലീകരണത്തിന് മുപ്പത് ലക്ഷം, ക്ഷീരവികസനം, ടൂറിസം മേഖലകൾക്കുള്ള നൂതന പദ്ധതികൾ എന്നിവ വിഭാവനം ചെയ്യുന്നതാണ് പുതിയ ബജറ്റ് പ്രഖ്യാപനം.


നേര്യമംഗലം പി.എച്ച്.സിയിൽ എക്സറേ, ഇ.സി.ജി.യൂണിറ്റുകൾ, എല്ലാ അങ്കണവാടികളും, വിദ്യാർത്ഥികളും സ്മാർട്ട് ആക്കുക, നേര്യമംഗലം ബോട്ട് ജെട്ടിയോട് ചേർന്ന് കംഫർട്ട് സ്റ്റേഷനും, കോഫി ഹൗസും സ്ഥാപിക്കൽ, നേര്യമംഗലം ഷോപ്പിംഗ് കോംപ്ലക്സ്, ഊന്നു സ്റ്റേഡിയം നിർമ്മാണം, കുടിവെള്ള പദ്ധതി തുടങ്ങീയ അടിസ്ഥാന വികസനത്തിൽ ശ്രദ്ധ പുലർത്തുന്നതാണ് ബജറ്റ്. രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന ബജറ്റ് അവതരണത്തിന് പ്രസിഡൻ്റ് സൈജൻ്റ് ചാക്കോ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ റ്റി.എച്ച്.നൗഷാദ്, ഷിബു. പടപ്പറമ്പത്ത്, സൗമ്യ ശശി, ഗ്രാമ പഞ്ചായത്തംഗങ്ങൾ, സെക്രട്ടറി ഇ.കെ.കൃഷ്ണൻകുട്ടി എന്നിവർ പങ്കെടുത്തു.

ഫോട്ടോ: കവളങ്ങാട് പഞ്ചായത്ത് ബജറ്റ് അവതരണം വൈസ്.പ്രസിഡൻ്റ് ജിൻസിയ.ബിജു അവതരിപ്പിക്കുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...