Connect with us

Hi, what are you looking for?

CHUTTUVATTOM

ബിഷപ്പിന് പിന്തുണയുമായി ബിജെപി കവളങ്ങാട് പഞ്ചായത്ത്‌ സമിതി.

കോതമംഗലം : സാമൂഹിക സാഹചര്യങ്ങൾ ചൂണ്ടികാട്ടി തങ്ങളുടെ കുഞ്ഞുങ്ങളെ ഉത്ബോധനം നടത്തിയ ബിഷപ്പ് അദ്ദേഹത്തിന്റെ കടമ നിർവ്വഹിച്ചപ്പോൾ അതിനെ വർഗ്ഗീയത എന്ന് ആക്ഷേപിക്കാനാണ് ചിലർ ശ്രമിച്ചത്. ബിജെപി ജില്ല ഉപാധ്യക്ഷൻ പി പി സജീവ് പറഞ്ഞു.
ഒരു വിഭാഗം വർഗ്ഗീയ വാദികൾ നടത്തുന്ന നാർക്കോ, ലൗ ജിഹാദുകളെ തുറന്നുകാട്ടി ജിഹാദി പ്രവർത്തനത്തെ എതിർത്ത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിനു പിന്തുണ അർപ്പിച്ചു കൊണ്ട് ബിജെപി കവളങ്ങാട് പഞ്ചായത്ത്‌ സമിതി നടത്തിയ യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


സത്യങ്ങൾ വിളിച്ചു പറയുന്നവരെയെല്ലാം സംഘികളാക്കുന്ന ഒരു പ്രവർത്തനം ഇടതു വലതു ജിഹാദികൾ ഇന്ന് നടത്തി വരുന്നു. യാഥാർദ്ധ്യങ്ങളെ മറച്ചു വെച്ചു കൊണ്ട് നടത്തുന്ന ഇടതു വലതു കാപട്യം ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. രണ്ടു മുന്നണികളും ഇതിന് കനത്ത വില കൊടുക്കേണ്ടി വരും. അദ്ദേഹം തുടർന്നു പറഞ്ഞു. ആലപ്പുഴയിൽ ഷംനാ‌സ് എന്നൊരു ചെറുപ്പക്കാരനും തിരുവനന്തപുരത്ത് അർഷാദ് എന്ന ചെറുപ്പക്കാരനും ഇപ്പോൾ ഇതേ ജിഹാദി പ്രവർത്തനത്തിന്റെ പേരിൽ പോലീസ് കസ്റ്റഡിയിലാണ്. ഇതൊക്ക നടക്കുമ്പോഴും ഒറ്റപെട്ട സംഭവമെന്ന പ്രചരണം നടത്താനാണ് ചില മാധ്യമങ്ങളും മതേതര പൊങ്ങച്ചം പറയുന്ന ഇടതു വലതു സഹയാത്രീകരും ശ്രമിക്കുന്നത്.


ബിജെപി കവളങ്ങാട് മേഖല സമിതി പ്രഡിഡന്റ് വിനോദ് ഇലവുങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മണ്ഡലം പ്രസിഡന്റ് മനോജ് ഇഞ്ചുർ മുഖ്യ പ്രഭാഷണം നടത്തി.ഒ ബി സി മോർച്ച മണ്ഡലം സെക്രട്ടറി സുനിൽ പത്മനാഭൻ, മേഖല സമിതി ജനറൽ സെക്രട്ടറി അരുൺ നെല്ലിമറ്റം, റ്റി.എൻ പത്മനാഭൻ, ജോസ് ഉലഹന്നാൻ, സജി ഊന്നുകൽ, ജയേഷ് ശശി,  ജയകുമാർ ചെരട്ടക്കാട്ട്എന്നിവർ സംസാരിച്ചു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...