Connect with us

Hi, what are you looking for?

CHUTTUVATTOM

മലയാറ്റൂർ ഇല്ലിത്തോടിൽ പൊട്ടക്കിണറ്റിൽ പുലിയുടെ അഴുകിയ ജഡം കണ്ടെത്തി.

കാലടി : മലയാറ്റൂർ ഇല്ലിത്തോടിൽ പൊട്ടക്കിണറ്റിൽ പുലിയുടെ അഴുകിയ ജഡം ഇന്നലെ കണ്ടെത്തി. പാറ്റപ്പാറയിൽ കൊളാട്ടുകുടി സജീവ് ബേബിയുടെ റബർത്തോട്ടത്തിലെ പൊട്ടക്കിണറ്റിൽ ടാപ്പിങ്‌ തൊഴിലാളിയാണ്‌ ജഡം കണ്ടത്. ആറുവയസ്സുള്ള പെൺപുലിയുടെ ജഡത്തിന്‌ മൂന്നു ദിവസത്തിലധികം പഴക്കമുണ്ടെന്ന്‌ വനംവകുപ്പ്‌ അധികൃതർ അറിയിച്ചു. ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടത്തി ദഹിപ്പിച്ചു.

മലയാറ്റൂർ ഡിഎഫ്ഒ രവികുമാർ മീണ, കാലടി റേഞ്ച് ഓഫീസർ ബി അശോകരാജ്, കാരക്കാട് ഡെപ്യൂട്ടി റേഞ്ചർ പി കെ സൈനുദീൻ, ഡോ. എൻ സുഗതൻ, വെറ്ററിനറി സർജൻ ഡോ. ബാലഗോപാലൻ എന്നിവർ പരിശോധനകൾക്ക്‌ നേതൃത്വം നൽകി.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!