Connect with us

Hi, what are you looking for?

EDITORS CHOICE

” മാന്യ യാത്രക്കാരുടെ ശ്രദ്ധക്ക് ” പ്രവാസികളായ കോതമംഗലം സ്വദേശികളുടെ ഹ്രസ്വചിത്രം വൈറലാകുന്നു.

ദുബായ് : ലോക ജനത കോവിഡ്-19 എന്ന വൈറസ് കാരണം നേരിടുന്ന ഈ ദുരവസ്ഥയിൽ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രവാസ ഭൂമിയിൽ നിന്നും സ്വന്തം നാട്ടിലേക്ക് തിരിച്ചു പോകാനൊരുങ്ങുന്നവർക്കായി യു എ ഇ-യിലെ ഒരു കൂട്ടം ചെറുപ്പക്കാർ ചേർന്നൊരുക്കിയ *മാന്യ യാത്രക്കാരുടെ ശ്രദ്ധക്ക് * എന്ന ഹ്രസ്വചിത്രം ജനശ്രദ്ധയാകർഷിക്കുന്നു. ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന കോട്ടപ്പടി സ്വദേശി ജിതിൻ റോയ് പുതുക്കുന്നത്ത്‌, കോതമംഗലം സ്വദേശികളായ മാർസോ മർക്കോസ്, അജു ഐസക് വർഗീസ് എന്നിവർ യു എ ഇ-ൽ തന്നെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ്.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എറണാകുളം ജില്ലയിലെ തിരുവാണിയൂർ സ്വദേശി മെൽവിൻ എം ചാക്കൊ ആണ്. സാമൂഹ്യ പ്രതിബദ്ധതയുള്ള ഈ ചിത്രം ജനങ്ങൾ ഏറ്റെടുത്ത്കൊണ്ടിരിക്കുമ്പോൾ തന്നെ, നിർമാതാക്കളായ ജെമ്മ്സ്‌ മീഡിയ & എൻറർടെയ്മെന്റ് കാലിക പ്രസക്തിയുള്ള മറ്റൊരു ചിത്രത്തിന്റെ പണിപ്പുരയിലാണ്.

https://www.facebook.com/JEMMSMediaandEntertainment/videos/236989794301090/

 

You May Also Like