Connect with us

Hi, what are you looking for?

AGRICULTURE

” ജീവനി ” വിളംബര ജാഥക്ക് കവളങ്ങാട് സ്വീകരണം നൽകി

കവളങ്ങാട് : “നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ” എന്ന സന്ദേശമുയർത്തി കൃഷി വകുപ്പ് കോതമംഗലം ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തിലും പര്യടനം നടത്തുന്ന വിളംബര ഘോഷയാത്രക്കും വിത്തു വണ്ടിക്കും കവളങ്ങാട് പഞ്ചായത്തിൽ സ്വീകരണം നൽകി. വൈസ് പ്രസിഡന്റ് ജോബി ജേക്കബ് അദ്ധ്യക്ഷത വഹിച്ച സ്വീകരണ സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ ബെന്നി ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം സൗമ്യ ശശി വിത്ത് വിതരണ ഉത്ഘാടനം നടത്തി. ബ്ലോക്ക് പഞ്ചായത്തംഗം റേയ്ച്ചൽ ബേബി, ഗ്രാമ പഞ്ചായത്തംഗങ്ങളായ വർഗീസ് അബ്രാഹം, ജോഷി കുര്യാക്കോസ്, ജാൻസി തോമസ്സ്, ലിസ്സി ജോയി, വി.കെ.ദീപ കാർഷിക വികസന സമിതിയംഗങ്ങൾ തുടങ്ങീയവർ സംസാരിച്ചു.

കൃഷി ഓഫീസർ ഉമാമഹേശ്വരി സ്വാഗതവും കൃഷി അസിസ്റ്റന്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ വി.പി.സിന്ധു, ആത്മ ജില്ലാ പ്രോജക്ട് ഡയറക്ടർ സ്വപ്ന എന്നിവർ നേതൃത്വം നൽകി. ജാഥയോടനുബന്ധിച്ച് ലഘു നാടകവും സൗജന്യ വിത്ത് വിതരണവും നടത്തി.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...