Connect with us

Hi, what are you looking for?

NEWS

കനത്ത മഴയില്‍ കോട്ടപ്പടി നാഗഞ്ചേരിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു

കോതമംഗലം: കനത്ത മഴയില്‍ കോട്ടപ്പടി നാഗഞ്ചേരിയില്‍ കിണര്‍ ഇടിഞ്ഞ് താഴ്ന്നു. നാഗഞ്ചേരി എന്‍എസ്എസ് കരയോഗത്തിന് സമീപം പ്ലാക്കോട്ടില്‍ ലേഖ ജയകുമാറിന്റെ വീടിന് സമീപത്തെ കിണറാണ് ഇടിഞ്ഞുവീണത്. വര്‍ഷങ്ങളുടെ പഴക്കമുള്ള കിണറിന്റെ മുകള്‍വശവും ചുറ്റും കെട്ടിയതുമടക്കമാണ് ഇടിഞ്ഞ് താഴ്ന്നത്. വ്യാഴാഴ്ച അര്‍ധരാത്രിക്ക് ശേഷമാണ് കിണര്‍ തകര്‍ന്നതെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇന്നലെ രാവിലെയാണ് അറിയുന്നത്. മുപ്പതടിയോളം താഴ്ചയുള്ള കിണറില്‍ സാമാന്യം വെള്ളം ഉണ്ടായിരുന്നു. കിണറിന്റെ പകുതിയിലേറെ ഭാഗം മണ്ണുമൂടിയ നിലയിലാണ്. കിണര്‍ നശിച്ചതോടെ വീട്ടുകാരുടെ കുടിവെള്ളവും മുട്ടിയിരിക്കുകയാണ്. വില്ലേജ് അധികൃതര്‍ സ്ഥലത്തെത്തി പരിശോധിച്ചു.

 

You May Also Like

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....

NEWS

പാലക്കുഴ : പുലി ഭീതിയിൽ പാലക്കുഴ നിവാസികൾ. പഞ്ചായത്തിലെ മാറിക വഴിത്തല മേഖലയിൽ പുലി ഇറങ്ങിയതായുള്ള ആശങ്ക പടർന്നതോടെ ജനങ്ങൾ ഭീതിയിലാണ്. തിങ്കളാഴ്ച രാത്രിയാണ് വഴിത്തല പതിപ്പള്ളി സജിയുടെ വീടിന്റെ പരിസരത്ത് പുലിയെ...