Connect with us

Hi, what are you looking for?

CHUTTUVATTOM

മ്ലാവിറച്ചി പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് തടവും പിഴയും

കോതമംഗലം: കുട്ടമ്പുഴ റേഞ്ചിലെ ആനക്കുളം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലുള്ള മലയാറ്റൂര്‍ ഇടിയറ റിസര്‍വിന്റെ ഭാഗമായ വടക്കേ മണികണ്ഠന്‍ചാല്‍ റിസര്‍വ് വനത്തില്‍ നിന്നും ചെന്നായ്ക്കള്‍ ഇരയായി പിടിച്ച മ്ലാവിന്റെ ജഡം കൈവശപ്പെടുത്തി ഇറച്ചി ശേഖരിച്ച് വീട്ടില്‍ ഉണക്കി സൂക്ഷിച്ച കേസില്‍ പ്രതികള്‍ക്ക് പിഴയും തടവും.

ഒന്നാം പ്രതി കുട്ടമ്പുഴ മണികണ്ഠന്‍ചാല്‍ നിരപ്പേല്‍ രതീഷ്, രണ്ടാം പ്രതി ചാലക്കുടി പുത്തന്‍വീട്ടില്‍ സെബി എന്നിവരെയാണ് കോതമംഗലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ഇ.എന്‍. ഹരിദാസന്‍ ശിക്ഷ വിധിച്ചത്. വന്യജീവി (സംരക്ഷണ) നിയമം 1972 സെക്ഷന്‍ 51 പ്രകാരം ആറു മാസം തടവും 5000 രൂപ വീതം പിഴയുമാണ് ശിക്ഷ.

2019 ജനുവരി 24 ന് കുട്ടമ്പുഴ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ആയിരുന്ന എസ്. രാജന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികളില്‍ നിന്നും മ്ലാവ് ഇറച്ചി പിടികൂടുന്നതും റിസര്‍വ് വനത്തിനുള്ളില്‍ പ്രതികള്‍ മറവു ചെയ്തിരുന്ന മ്ലാവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെടുക്കുന്നതും. ആനക്കുളം ഫോറസ്റ്റ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രോസിക്യൂഷനു വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ മഞ്ജു എ. കുര്യാക്കോസ് ഹാജരായി.

 

You May Also Like

CHUTTUVATTOM

കോതമംഗലം: എം.എ. എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വിദ്യാര്‍ത്ഥി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടുകൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) ആണ്...

CHUTTUVATTOM

കോതമംഗലം: കോതമംഗലം അഗ്രികൾച്ചർ പ്രൊഡ്യൂസർ കമ്പനി (കാപ്കോ)നട്കോ പദ്ധതിയുടെ ഭാഗമായി ജാതിക്ക കൃഷിയിലെ കീട-രോഗ നിയന്ത്രണവും സുസ്ഥിരമായ കാർഷിക ഇൻപുട്ടുകളുടെ ഉപയോഗവും സംബന്ധിച്ച് കർഷകർക്ക് ശാസ്ത്രീയ അറിവ് നൽകുന്നതിനായി ഏകദിന പരിശീലന പരിപാടി...

CHUTTUVATTOM

കോതമംഗലം : കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിൽ എസ്.ബി.സി.സി മോഡ്യൂൾ പരിശീലനത്തിന്റെ ഭാഗമായി പോഷൺ മാ 2026 സ്ത്രീയും ആരോഗ്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ പരിപാടി നടത്തി. നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു പരിപാടി...

CHUTTUVATTOM

കോതമംഗലം: മനുഷ്യവന്യജീവി സംഘര്‍ഷം രൂക്ഷമായ മേഖലകളില്‍ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ആര്‍കെവൈവി പദ്ധതിയില്‍ ഉള്‍പ്പെടുത്തി കവളങ്ങാട് പഞ്ചായത്തില്‍ നിര്‍മിക്കുന്ന സൗരോര്‍ജിത ഹാങ്ങിംഗ് ഫെന്‍സിംഗിന്റെ നിര്‍മാണോദ്ഘാടനം ആവോലിച്ചാല്‍ ജംഗ്ഷനില്‍ ഷിബു തെക്കുംപുറം എംഎല്‍എ നിര്‍വഹിച്ചു....

NEWS

  കോതമംഗലം : രാമല്ലൂർ പാറപ്പാട്ട് അന്നമ്മ ദേവസി (70) നിര്യാതയായി. സംസ്കാരം നടത്തി.പരേത കോട്ടയം പുത്തൻപുരക്കൽ കുടുംബാഗമാണ്. ഭർത്താവ് : ദേവസി പത്രോസ്. മക്കൾ : റെയ്നി,റെയ്ൻസ്,അനീഷ്. മരുമക്കൾ: റോയി, മിനി,...

CHUTTUVATTOM

കോതമംഗലം: നിരവധി കേസിൽ ഉൾപ്പെട്ടയാളെ കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂർ ചിറപ്പടി പുത്തൻപുരയ്ക്കൽ എബിൻ ടോമി (28)യെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിൽ അടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ്...

CHUTTUVATTOM

  കോതമംഗലം : തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ ഔദ്യോഗിക വെബ്സൈറ്റിന്റെ ഉദ്ഘാടനം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് നിർവ്വഹിച്ചു. www.marthomacheriapally.com എന്ന വെബ്സൈറ്റിലൂടെ പള്ളിയുടെ സമഗ്രമായ...

CHUTTUVATTOM

കോതമംഗലം : വോട്ട് കൊള്ളയ്ക്ക് നേതൃത്വം നൽകി ഇന്ത്യയുടെ ജനാധിപത്യമൂല്യങ്ങളെ കാറ്റിൽ പറത്തിയ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവച്ച് ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ്...

CHUTTUVATTOM

കോട്ടപ്പടി: കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിതശാസ്ത്ര,ഐ.ടി, പ്രവർത്തി പരിചയമേളകൾക്ക് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കൻ്ററി സ്കൂളിൽ തുടക്കമായി. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേളകളിൽ ഉപജില്ലയിലെ 97 സ്കൂളുകളിൽ...

CHUTTUVATTOM

പൈങ്ങോട്ടൂര്‍:തിങ്കളാഴ്ച വൈകുന്നേരം മഴയോടൊപ്പമുണ്ടായ കാറ്റില്‍ പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ തെക്കേ പുന്നമറ്റം, കുളപ്പുറം മേഖലകളില്‍ കൃഷി നശിച്ചു. വാഴ, കൊക്കോ, കപ്പ എന്നിവയോടൊപ്പം റബര്‍ മരങ്ങളും കാറ്റില്‍ നിലം പതിച്ചു. കാരക്കുന്നേല്‍ ജെയിംസ്, കാരക്കുന്നേല്‍...

CHUTTUVATTOM

  കോതമംഗലം: കൊവേന്തപ്പടി സ്നേഹാലയത്തിന് സമീപം കപ്പിലാംകുടി ആൻ്റണി മാത്യു (50) നിര്യാതനായി. സംസ്കാരം ബുധനാഴ്‌ച 9.30ന് കോതമംഗലം സെന്റ്റ് ജോർജ് കത്തീഡ്രലിൽ.ഭാര്യ : ലാലി എല്ലക്കല്ല് മൈനചാലിൽ കുടുംബാഗം . മക്കൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ തോമ ചെറിയ പള്ളിൽ രണ്ടാം കൂനൻ കുരിശ് സത്യത്തിന്റെ ഏഴാം വാർഷികം ആഘോഷിച്ചു. കാലം ചെയ്ത ശ്രേഷ്ഠ കാതോലിക്ക മാർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ നേതൃത്വത്തിൽ...

error: Content is protected !!