Connect with us

Hi, what are you looking for?

NEWS

കണ്ണീർ കാഴ്ച്ചയായി രാജമല; രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായി കോതമംഗലം സ്വദേശികൾ

ഇടുക്കി: രാജമല പെട്ടിമുടിയിൽ മണ്ണൊലിച്ചിലിൽ അപകടം നടന്ന സ്ഥലത്ത് നിന്ന് ഇന്ന് രാവിലെ മുതൽ കണ്ടെത്തിയത് 6 മൃതദേഹങ്ങൾ. ഇതോടെ മരിച്ചവരുടെ എണ്ണം 49 ആയി. അതേസമയം അവശേഷിക്കുന്നവരെ കണ്ടെത്താനായി യുദ്ധകാല അടിസ്ഥാനത്തിൽ കഠിന പരിശ്രമം തുടരുകയാണ്. എം പി ഡീൻ കുര്യാക്കോസിനെ നേതൃത്വത്തിലുള്ള റെസ്ക്യൂ ആംബുലൻസ് , മെഡിക്കൽ സംവിധാനങ്ങളും റെസ്ക്യൂ ബോട്ട്, വയർലെസ് കമ്മ്യൂണിക്കേഷൻ സംവിധാനം ആൻറി ഡിസാസ്റ്റർ എൻഫോഴ്സ്മെൻറ് ടീം എന്നിവരുടെ സേവനവും ദുരന്തമേഖലയിൽ പ്രയോജനപ്പെടുത്തുന്നുണ്ട്.

രാജമലയിലെ ദുരന്തഭൂമിയിൽ കോതമംഗലത്തെ യുവ ഡോക്ടറായ സാം പോളിൻ്റെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും, വടാട്ടുപാറ സ്വദേശിയായ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള ആന്റി ഡിസാസ്റ്റർ ഫോഴ്സും പ്രവർത്തിക്കുന്നുണ്ട്.

You May Also Like

NEWS

കോതമംഗലം: കോതമംഗലത്ത് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ പേരിന് മാത്രം. 13 (13/4) വരെയാണ് സപ്ലൈകോ ഈസ്റ്റര്‍-റംസാന്‍-വിഷു ഫെയര്‍ നടത്തുന്നത്.ഇത്തവണത്തെ ഫെയര്‍ വലിയ ആകര്‍ഷകമല്ലെന്നുമാത്രം.സബ്‌സിഡി സാധനങ്ങള്‍ പകുതിപോലും ലഭ്യമല്ല.പതിമൂന്ന് ഇനങ്ങളില്‍ നാലെണ്ണം മാത്രമാണ് കോതമംഗലത്തെ...

NEWS

കോതമംഗലം : ചേലാട് കള്ളാട് ഭാഗത്ത് വീട്ടമ്മ കൊല്ലപ്പെട്ട സംഭവത്തിൽ സമീപവാസിയായ ടാപ്പിങ് തൊഴിലാളിയടക്കം രണ്ടുപേർ കസ്റ്റഡിയിൽ. കള്ളാട് ചെങ്ങമനാട്ട് വീട്ടിൽ സാറാമ്മ ഏലിയാസാണ് (72) തിങ്കളാഴ്ച വീടിനുള്ളിൽ കൊല്ലപ്പെട്ടത്. കൊല നടന്ന...

NEWS

കോതമംഗലം: കോതമംഗലത്ത് പന്ത്രണ്ട് പേരെ കടിച്ച നായ്ക്ക് നായക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. തിങ്കളാഴ്ച രാവിലെയാണ് നായ ഓടിനടന്ന് ആളുകളെ കടിച്ചത്. നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളേജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്.നായയുടെ ജഢമാണ്...

NEWS

    കോതമംഗലം : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഏർപ്പെടുത്തിയ ഫാ. ജോയി പീണിക്കപറമ്പിൽ പ്രഥമ ദേശീയ അവാർഡ് ഏറ്റുവാങ്ങി കോതമംഗലം മാർ അത്തനേഷ്യസ് കോളേജ്.കായിക ലോകത്ത് മിന്നിത്തിളങ്ങുന്ന കോളേജിന്റെ 2022 -23...