Connect with us

Hi, what are you looking for?

CHUTTUVATTOM

ഇന്ധന വില: കേരളത്തിൻ്റേത് ജനദ്രോഹ നിലപാടെന്ന് ഷിബു തെക്കുംപുറം.

കൊച്ചി: കേന്ദ്രം ഇന്ധന വില കുറച്ചതിന് അനുപാതികമായി സംസ്ഥാനവും ഇന്ധനനികുതി (Fuel Tax) കുറയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു. കേന്ദ്രം നാമമാത്രമായെങ്കിലും നികുതി കുറച്ചിട്ടും കേരളം നികുതി കുറയ്ക്കാൻ തയാറായിട്ടില്ല. നികുതി കുറയ്ക്കില്ലെന്ന ധനമന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ഒരു ലിറ്റര്‍ പെട്രോള്‍ വിറ്റാല്‍ കേന്ദ്രത്തിന് 32രൂപയും സംസ്ഥാനത്തിന് 20 രൂപയുമാണ് ലഭിക്കുന്നത്. കേന്ദ്രം കുറച്ചതിന് അനുപാതികമായെങ്കിലും നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയാറാകണമെന്നും ഷിബു തെക്കുംപുറം ആവശ്യപ്പെട്ടു.

You May Also Like