കോതമംഗലം: എന്റെ നാട് ജനകീയ കൂട്ടായ്മ സ്ത്രീ ശക്തി പലിശ രഹിത വായ്പ പദ്ധതിക്ക് തുടക്കം കുറിച്ചു. എന്റെ നാട് കൂട്ടയ്മയിലെ പ്രിവിലേജ് കാർഡ് ഉടമകൾക്കും നാം അംഗങ്ങൾക്കും 10000 രൂപ വീതം 5000 വനിത അംഗങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.12 മാസ തുല്യ ഗഡുക്കളായി തിരിച്ചടച്ചാൽ മതി. പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവ്വഹിച്ചു. ലോക്ക് ഡൗൺ മൂലം സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന വനിതകളെ സഹായിക്കുന്നതിന് വേണ്ടിയാണ് സ്ത്രീ ശക്തി പദ്ധതി രൂപീകരിച്ചിരിക്കുന്നത്. വിധവകൾക്കും ദുരിതമനുഭവിക്കുന്നവർക്കും 500 രൂപ പെൻഷൻ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി നൽകുമെന്ന് ചെയർമാൻ അറിയിച്ചു. സംസ്ഥാനത്ത് ആദ്യമായി 10000 രൂപ വായ്‌പ നൽകുന്ന ഏക സംഘടന ആണ് എന്റെ നാട്. സി.കെ സത്യൻ , ഉഷ ബാലൻ , ലത സജി , മേരി എൽദോസ് , പി പ്രകാശ് ,റീന സോണി , എന്നിവർ പങ്കെടുത്തു.
