കോതമംഗലം: കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും സിപിഐഎം പോളിറ്റ് ബ്യുറോ അംഗവുമായ പിണറായി വിജയനെതിരെയുള്ള രാഷ്ട്രീയ പ്രേരിതമായ ഇഡി റെയിഡില്‍ പ്രതിഷേധിച്ച് സിപിഐഎം കവളങ്ങാട് ഏരിയ കമ്മിറ്റി നെല്ലിമറ്റത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.ഇ ജോയ്, കെ.പി ജയിംസ്, കെ.സി അയ്യപ്പന്‍ ഷിബു പടപറമ്പത്ത് തുടങ്ങിയവര്‍ പങ്കെടുത്തു.




















































