Connect with us

Hi, what are you looking for?

CHUTTUVATTOM

പല്ലാരിമംഗലത്ത് ഡി വൈ എഫ് ഐ കുടിവെള്ള വിതരണം ആരംഭിച്ചു.

പല്ലാരിമംഗലം : വേനൽ കനത്തതോടെ കുടിവെള്ളക്ഷാമം രൂക്ഷമായ പല്ലാരിമംഗലത്ത്
ഡി വൈ എഫ് ഐ അടിവാട് മേഘലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വാഹനത്തിൽ കുടിവെള്ള വിതരണം ആരംഭിച്ചു. പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട്, പുലിക്കുന്നേപ്പടി, കുടമുണ്ട, ഈട്ടിപ്പാറ, പൈമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുന്നത്. സമീപ പഞ്ചായത്തായ വാരപ്പെട്ടി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കഴിഞ്ഞ അഞ്ച്ദിവസമായി കുടിവെളള വിതരണം ആരംഭിച്ചെങ്കിലും പല്ലാരിമംഗലത്ത് പഞ്ചായത്ത് അധികാരികൾ ഈ കൊറോണനാളിലും നാട്ടുകാരുടെ കുടിവെള്ളംവേണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഡി വൈ എഫ് ഐ കുടിവെള്ള വിതരണം ആരംഭിച്ചത്.

സി പി ഐ എം പല്ലാരിമംഗലം ലോക്കൽ സെക്രട്ടറി എം എം ബക്കർ, ബ്ലോക് പഞ്ചായത്തംഗം
ഒ ഇ അബ്ബാസ്, ഡി വൈ എഫ് ഐ മേഘലാ സെക്രട്ടറി യു എ സുധീർ, കെ എം ഷാജി,
പി എം കബീർ, ആതിൽഷാ മുഹമ്മദ്, കെ എ റെയ്ഷാൻ എന്നിവർ കുടിവെള്ള വിതരണത്തിന് നേതൃത്വം നൽകി.

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...