Connect with us

Hi, what are you looking for?

EDITORS CHOICE

ഉരുളൻകല്ലുകൾകൊണ്ടൊരു ഡിക്യു ചിത്രം.

ഏബിൾ. സി. അലക്സ്‌
കോതമംഗലം : വീടിന്റെ മുറ്റത്തു വിരിക്കുന്നതിനും, ഗാര്‍ഡന്‍ അലങ്കാരങ്ങള്‍ക്കും, അക്വോറിയങ്ങള്‍ക്കും മറ്റുമായി ഉപയോഗിയ്ക്കുന്ന ഉരുളന്‍ കല്ലുകള്‍ ഉപയോഗിച്ചാണ് ഇത്തവണ ഡാവിഞ്ചി സുരേഷ് ചിത്ര പരീക്ഷണം നടത്തിയത്.  ഡാവിഞ്ചി തന്റെ ചിത്ര ശില്പ മീഡിയങ്ങളുടെ നൂറിലേയ്ക്കുള്ള യാത്രയില്‍ അറുപത്തിയഞ്ചാമത്തെ മാധ്യമമായാണ് ഉരുളൻ കല്ലുകള്‍ ഉപയോഗിച്ചത്. ഈ ഉരുളൻ കല്ലുകൾ ഉപയോഗിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകനും, യുവ താരവുമായ ദുൽഖർ സൽമാന്റെ 25 അടി വലുപ്പമുള്ള വലിയ ചിത്രമാണ് ഡാവിഞ്ചി സുരേഷ് തീര്‍ത്തത്. പെയിന്‍റോ ബ്രഷോ ഒന്നും ഉപയോഗിക്കാതെ, യഥാര്‍ത്ഥ കളറുകളുള്ള വിവിധ നിറങ്ങളിലുള്ള കല്ലുകള്‍ മാത്രം തെരെഞ്ഞെടുത്തണ്‌ സുരേഷ് ഈ ഡി ക്യു ചിത്രം ഒരുക്കിയിരിക്കുന്നത്. 6 മണിക്കൂര്‍ സമയം കൊണ്ട് ബേബി മെറ്റലിന് മുകളില്‍ ഉരുളൻ കല്ലുകൾ നിരത്തിയാണ് ചിത്രം സാധ്യമാക്കിയത്.

You May Also Like