Connect with us

Hi, what are you looking for?

AUTOMOBILE

“സഖാവ്” നെടുങ്കണ്ടം – കോതമംഗലം – പത്തനംതിട്ട സർവീസ് പുനഃരാരംഭിക്കുന്നു

കോതമംഗലം : നാളെ വ്യാഴാഴ്ച്ച മുതൽ നെടുങ്കണ്ടം – കോതമംഗലം – പത്തനംതിട്ട ബസ് സർവീസ് Comrade പുനഃരാരംഭിക്കുന്നു. കാൽനൂറ്റാണ്ടുകളുടെ സേവന പാരമ്പര്യം പേറുന്ന സർവീസ് നിരവധി കാരണങ്ങൾ മൂലം സർവീസ് നിർത്തിവെക്കുകയായിരുന്നു. കെ എസ് ആർ ടി സി കടന്നു വരവും, സൂപ്പർ ക്ലാസ് ടേക് ഓവറുമാണ് വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ സർവിസ് നിന്നു പോകാൻ കാരണം. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടം എന്ന മലയോര ഗ്രാമത്തെ വിദ്യാഭ്യാസ, കായിക കേന്ദ്രമായ കോതമംഗലം, മൂവാറ്റുപുഴ തൊടുപുഴ ഈരാറ്റുപേട്ട വഴി പത്തനംതിട്ട ജില്ലയിൽ എത്തിച്ചേരുന്ന സർവിസ് ആയിരുന്നു. നാലു ജില്ലകളെ ബന്ധിപ്പിക്കുന്ന സർവിസ് കൂടി ആയിരുന്നു Comrade. ശബരിമല തീർത്ഥാടകർക്ക് ഗുണപ്രദമാകുന്ന സർവീസ് പുനരാംഭിക്കുന്നതിന്റെ സന്തോഷത്തിലാണ് പ്രൈവറ്റ് ബസ് പ്രേമികൾ.

ബസ് സമയ വിവരം :
05.00 നെടുങ്കണ്ടം 07.35pm
06:30A അടിമാലി 05:50P
08:05 കോതമംഗലം 04:30
08:28 മുവാറ്റുപുഴ 04:03
09:03 തൊടുപുഴ 03:28
10:05 ഈരാറ്റുപേട്ട 02:35
10:35 കാഞ്ഞിരപ്പള്ളി 02:00
11:06 എരുമേലി 01:35
11:35 റാന്നി 01:05
12:05P പത്തനംതിട്ട 12:25P

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like