Connect with us

Hi, what are you looking for?

NEWS

കോളജ് വിദ്യാർത്ഥിനിയുടെ സമയോചിത ഇടപെടൽ: ബസ്സിൽ അതിക്രമം കാണിച്ചയാൾ പോലീസ് പിടിയിൽ.

കവളങ്ങാട് : ബസ്സിൽ വിദ്യാർത്ഥിനിക്കു നേരെ അതിക്രമം, യുവാവിനെ കൈകാര്യം ചെയ്ത് ഊന്നുകൽ പോലീസിലേൽപിച്ച് നെല്ലിമറ്റം എംബിറ്റ്സ് എഞ്ചിനീയറിംഗ് കോളജ് വിദ്യാർത്ഥിനിയുടെ സമയോജിത ബുദ്ധിപൂർവ്വ ഇടപെടൽ. പെൺകുട്ടിയെ അഭിനന്ദിച്ച് പോലീസ്. അടിമാലി ചാറ്റുപാറ സ്വദേശി അരുണാണ് പിടിയിലായത്. നെടുങ്കണ്ടം  – എറണാകുളം റൂട്ടിൽ സർവ്വീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി.ബസ്സിൽ ഇന്ന് രാവിലെയാണ് സംഭവം. നെടുങ്കണ്ടം സ്വദേശിനിയായ വിദ്യാർത്ഥിനി നെല്ലിമറ്റം എംബിറ്റ്സ് കോളജിലേക്ക് ഉള്ള യാത്രയിൽ ഉറങ്ങി പോയിരുന്നു.

അടിമാലി ചാറ്റുപാറയിൽ നിന്നും കയറിയ യുവാവ് പെൺകുട്ടിക്ക് നേരെ അതിക്രമം കാണിച്ച് ശല്യം തുടരുകയും അതിരുവിട്ട സാഹചര്യത്തിൽ പെൺകുട്ടി തിരുവനന്തപുരം പോലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ വഴി മെസ്സേജ് അയയ്ക്കുകയും തുടർന്ന് ഊന്നുകൽ എസ്.ഐ. ശരത്തിൻ്റെ നേതൃത്വത്തിൽ യുവാവിനെ പോലീസ് സ്റ്റേഷനിലെത്തിക്കുകയുമായിരുന്നു. ഊന്നുകൽ പോലീസ് യുവാവിനെ തിരെ കേസെടുത്തു.

 

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...