Connect with us

Hi, what are you looking for?

CHUTTUVATTOM

സിഐടിയു കോതമംഗലം ഏരിയ കൺവെൻഷൻ നടന്നു

കോതമംഗലം: നഗരത്തിലെ മയക്കുമരുന്നിൻ്റെ ഉപയോഗവും വിപണനവും ഫലപ്രദമായി തടയാൻ ബന്ധപ്പെട്ട വകുപ്പുകൾ നടപടിയെടുക്കണമെന്ന് സിഐടിയു കോതമംഗലം ഏരിയ കൺവെൻഷൻ ആവശ്യപ്പെട്ടു. അസീസ് റാവുത്തർ നഗറിൽ നടന്ന സമ്മേളനം ജില്ലാ പ്രസിഡൻ്റ് ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻ്റ് പി എം മുഹമ്മദാലി അധ്യക്ഷനായി. ഏരിയ സെക്രട്ടറി സി പി എസ് ബാലൻ റിപ്പോർട്ട് അവതരിപ്പിച്ചു. ഏരിയ ജോ. സെക്രട്ടറി പി എം മുഹയുദ്ദീൻ രക്തസാക്ഷി പ്രമേയവും ട്രഷർ ടി എം എബി അനുശോചന പ്രമേയവും അവതരിപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറി സി കെ ഹരികൃഷ്ണൻ ,ജില്ലാ വൈസ് പ്രസിഡൻ്റ് പി എസ് മോഹനൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി എം പി ഉദയൻ , സിപിഐ എം ഏരിയ സെക്രട്ടറി
കെ എ ജോയി, കെ എ പ്രഭാകരൻ ,പി പി മൈതീൻഷാ, ആദർശ് കുര്യാക്കോസ് ,
കെ എം ബഷീർ,
ജോഷി അറയ്ക്കൽ എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ : പി എം മുഹമ്മദാലി
( പ്രസിഡൻ്റ് ) പി പി മൈതീൻ ഷാ, എം എസ് ശശി, കെ എം ബഷീർ ,താഹിറ സുധീർ (വൈസ് പ്രസിഡൻ്റുമാർ )
സി പി എസ് ബാലൻ
(സെക്രട്ടറി)
ജോഷി അറയ്ക്കൽ, ആദർശ് കുര്യാക്കോസ് ,എ.ബി ശിവൻ ,എ ജെ ഷൈനി
(ജോ .സെക്രട്ടറിമാർ)
ടി എം എ ബി
(ട്രഷറർ)

You May Also Like