Connect with us

Hi, what are you looking for?

CRIME

അനുഗ്രഹത്തിന്റെ ഉറവിടമായ തെക്കെകുരിശിങ്ങലിലെ ഭംണ്ഡാരത്തിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ.

 

കോതമംഗലം: ചേലാട് സെന്റ് സ്റ്റീഫൻസ് ബസ് അനിയാ വലിയ പള്ളിയുടെ തെക്കേ കുരിശിങ്കൽ ചാപ്പലിൽ മോഷണം നടത്തിയ ആൾ പിടിയിൽ. അനുഗ്രഹത്തിന്റെ ഉറവിടമായ തെക്കെകുരിശിങ്ങലിലെ ഭംണ്ഡാരത്തിൽ നിന്ന് മാസങ്ങളായി പണം മോഷ്ടിച്ചു കൊണ്ടിരുന്ന പെരുമ്പാവൂർരായമംഗലം പുല്ലുവഴി തോംമ്പ്രയില്‍ വീട്ടില്‍ അനില്‍ മത്തായി (40) എന്നയാളെയുമാണ്‌ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പുതിയ മോഷണ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്.  ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ്-അനിയാ വലിയ പള്ളിയിലെ കമ്മറ്റിക്കാരും യൂത്ത് അസോസിയേഷൻ പ്രവർത്തകരും കൂടി ദിവസങ്ങളുടെ ശ്രമഫലമായി പിടികൂടിയത്. തിങ്കളാഴ്ച പുലർച്ചെ 1 മണിക്ക് മോഷ്ട്ടാവിനെ കയ്യോടെ പിടികൂടി കോതമംഗലം പോലിസിനെ ഏൽപ്പിച്ചു.


പള്ളി കമ്മറ്റിക്കാർ നേർച്ചപെട്ടിയിലെ പണം എണ്ണുന്ന സമയത്ത് ച്യുയിങ്ങ്ഗം പറ്റിയിരിക്കുന്നത് കണ്ട് സംശയം തോന്നി ആഴ്ചകളായി CCTV പരിശോധിച്ചപ്പോഴാണ് വായിൽ ഇട്ട് ചവച്ചുകൊണ്ട് വരുന്ന ബബിൾഗം ഈർക്കലിയിൽ വച്ച് വലിയനോട്ടുകൾ മാത്രം എടുത്ത് ചെറിയനോട്ടുകൾ തിരിച്ചു ഇടുന്ന കള്ളനാണ് ഇതിന്റെ പുറകിൽ എന്ന് മനസിലായത്. ഇതു മനസിലാക്കി
ആഴ്ചകളായി ഉറക്കമില്ലാതെ CCTV യുടെ മോണിറ്ററിനു മുന്നിൽ ഇരുന്ന് നിരീക്ഷിച്ചു പള്ളി ഭാരവാഹികൾ മോഷ്ട്ടാവിനെ പിടികൂടുകയായിരുന്നു.

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...