Connect with us

Hi, what are you looking for?

ACCIDENT

കുടിവെള്ള ടാങ്ക് വൃത്തിയാക്കുന്നതിനിടയിൽ കുഴഞ്ഞു വീണ് മരിച്ചു.

കോതമംഗലം : കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടയിൽ ടാങ്കിൽ കുഴഞ്ഞു വീണ് വയോധികൻ മരിച്ചു. ഇന്ന് രാവിലെ 10.15 യോടെയാണ് അപകടം നടന്നത്. ചേലാട് റോസ് ഗാർഡനിൽ മേക്കാമാലിൽ പരേതനായ മാത്തുക്കുട്ടി മകൻ എം. എം പോൾ (74) ആണ് ടാങ്കിൽ കുഴഞ്ഞു വീണുമരിച്ചത്. കോതമംഗലം ഫയർ സ്റ്റേഷനിൽ നിന്നും ഉദ്യോഗസ്ഥർ എത്തി രക്ഷാപ്രവർത്തനം നടത്തി ധർമ്മഗിരി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോതമംഗലം അഗ്നി രക്ഷാ നിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സജി മാത്യു, SFRO കെ എസ് എൽദോസ്, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ഉണ്ണികൃഷ്ണൻ, അൻഷാദ്, ജയകൃഷ്ണൻ, ഡ്രൈവർ ബെന്നി മാത്യൂസ്, അനൂപ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

സംസ്കാരം നാളെ (1/08/20) ഏലവുംപറമ്പ് റോസ് ഗാർഡനിലെ വസതിയിലെ ശുശ്രുഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞു 3 മണിക്ക് കുറുമറ്റത്തുള്ള ഇന്ത്യ പെന്തക്കോസ്ത് ചർച് സെമിത്തേരിയിൽ. ഭാര്യ. ലീല. ചാത്തമറ്റം ചെമ്പകശ്ശേരി കുടുംബാംഗം. മക്കൾ. ഡോ. ബിജു പോൾ (ഓസ്ട്രേലിയ )ദീപു പോൾ (യൂ. കെ ).

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...