Connect with us

Hi, what are you looking for?

NEWS

സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു

കോതമംഗലം : സെൻട്രൽ റോഡ് ഫണ്ട്: ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡിൻറെ ടെൻഡർ പൂർത്തികരിച്ചു . ആയക്കാട് – മുത്തംകുഴി – വേട്ടാമ്പാറ റോഡ് ടെൻഡർ പൂർത്തികരിച്ചു. നിർമ്മാണം ഉടൻ ആരംഭിക്കും . പദ്ധതിയുടെ ടെന്ഡര് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു. കേന്ദ്ര ഉപരിതല ഗതാഗത & ഹൈവേ മന്ത്രാലയത്തിൻറെ സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ചർ ഫണ്ടിൽ നിന്നും ശുപാർശയിലാണ് 2022 ജൂലൈയിൽ പദ്ധതിക്കായി 16 കോടി രൂപ അനുവദിച്ചത്. മൂവാറ്റുപുഴ ആസ്ഥാനമായുള്ള സജിവ് മാത്യു & കമ്പനിയാണ് ടെൻഡർ എടുത്തിരിക്കുന്നത്.

ആധുനിക രീതിയിലാണ് റോഡിൻറെ പുനുരുദ്ധാരണ പ്രവർത്തനങ്ങൾ. ആയക്കാട് കവലയിൽ നിന്നും ആരംഭിച്ചു മുത്തംകുഴി-കുളങ്ങാട്ടുകുഴി വഴി വേട്ടാമ്പാറ വരെയുള്ള 11 കിമി ദൂരമാണ് നവീകരിക്കുന്നത്. തണ്ണിക്കോട്ട് പാലം, വേട്ടാമ്പാറ പടിപ്പാറ പാലം എന്നീ രണ്ടു പാലങ്ങളും പുനർ നിർമ്മിക്കും.. ഇതോടൊപ്പം വെള്ളപ്പൊക്കം രൂക്ഷമായ ഇടങ്ങളിൽ പത്ത് കലുങ്കുകളും ആവശ്യമായ സ്ഥലത്ത് കാനകളും നിർമ്മിക്കുന്നതിന് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5.5 മീറ്ററിൽ വീതി കൂട്ടിയാണ് റോഡ് നിർമ്മിക്കുന്നത്. യാത്രികരുടെ സുരക്ഷക്കായി സൈൻ ബോർഡുകൾ, സീബ്രാ ലൈൻ, റോഡ് മാർക്കിങ്ങ്, രാത്രി യാത്രികർക്ക് വേണ്ടി സ്റ്റഡുകൾ എന്നി പ്രവർത്തികളും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വേട്ടാമ്പാറയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 500 മീറ്റർ ദൂരവും കുളങ്ങാട്ടുകുഴിയിൽ നിന്നും മാലിപ്പാറയ്ക്കുള്ള 250 മീറ്റർ ദൂരവും ഈ പദ്ധതിയുടെ ഭാഗമായി നവീകരിക്കും.

ഗ്രാമീണമേഖലയിലൂടെ കടന്നുപോകുന്ന ഈ റോഡിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനത്തിനാണ് പദ്ധതി തയ്യാറാക്കിയത് . കലുങ്കുകളും കാനകളുടെയും നിർമാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കും. കാലവർഷതിന് ശേഷമാണ് അവസാന ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുന്നത്. നിർദ്ദേശ പ്രകാരം റോഡിൻറെ നിർമ്മാണ ചുമതലയുള്ള ദേശിയപാത ഉദ്യോഗസ്ഥർ പദ്ധതി പ്രദേശം സന്ദർശിച്ചു.

You May Also Like

CHUTTUVATTOM

കോതമംഗലം: രാസവളങ്ങളുടെ രൂക്ഷമായ വിലവർധനവും ക്ഷാമവും മൂലം പ്രതിസന്ധിയിലായ പൈനാപ്പിിൾ കർഷകരെ സഹായിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേന്ദ്ര കൃഷി-കർഷക ക്ഷേമ വകുപ്പ് മന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാന് കത്തയച്ചു....

CHUTTUVATTOM

കോതമംഗലം: ഭാരത് ഗ്യാസ് ഗാർഹിക എൽ.പി.ജി ഉപഭോക്താക്കൾ നേരിടുന്ന കടുത്ത വിതരണത്തിലെ 45 ദിവസത്തെ നിയന്ത്രണം മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹർദീപ് സിംഗ് പുരിക്ക് അഡ്വ. ഡീൻ കുര്യാക്കോസ്...

CHUTTUVATTOM

കോതമംഗലം : പിണ്ടിമന പഞ്ചായത്ത് കൃഷിഭവൻ്റെ  ആത്മ 2026 – 27 ക്യാംപെയ്നിൽകർഷകർക്ക് പുതിയ സാങ്കേതിക വിദ്യകളുടെ പരിശീലനം നൽകി.മുത്തംകുഴിയിൽ നടന്ന പരിശീലന പരിപാടി  പിണ്ടിമന പഞ്ചായത്ത് പ്രസിഡൻ്റ് കെ പി ജോർജ്...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ കോതമംഗലം മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റും, നെല്ലിമറ്റം എംബിറ്റ്‌സ് എന്‍ജിനീയറിംഗ് കോളേജിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി മഞ്ചാടി എന്ന പേരില്‍ റോഡ് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ് നടത്തി....

CHUTTUVATTOM

കോതമംഗലം: പിണ്ടിമന ഗവ. യുപി സ്‌കൂളില്‍ 125-ാം വാര്‍ഷികം ആഘോഷിക്കും. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ജൂബിലി ആഘോഷം ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. 125 ദീപങ്ങള്‍ തെളിച്ചാണ് ചടങ്ങ് ആരംഭിച്ചത്. പഞ്ചായത്ത്...

CHUTTUVATTOM

കോതമംഗലം: ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ സാമൂഹിക-സാമ്പത്തിക വിഷയങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരശേഖരണത്തിനും പഠനങ്ങൾക്കുമായി, അഡ്വ. ഡീൻ കുര്യാക്കോസ് എംപിയുടെ തൊടുപുഴയിലുള്ള ഓഫീസിൽ രണ്ട്/മൂന്ന് മാസത്തെ ഇൻറേൺഷിപ്പ് ചെയ്യുന്നതിന് യോഗ്യരായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ...

CHUTTUVATTOM

കോതമംഗലം: പിണ്ടിമന പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ ഞാറ്റുവേല ചന്തയും കർഷക സഭയും സംഘടിപ്പിച്ചു. പിണ്ടിമന കൃഷിഭവനിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ.പി ജോർജ് ഉദ്ഘാടനം നിർവ്വഹിച്ചു  പഞ്ചായത്ത് വൈസ് പ്രസിഡൻറ് ലത ഷാജി...

CHUTTUVATTOM

കോതമംഗലം: റേഡിയോ ഘടിപ്പിച്ച മോഴയാന കോട്ടപ്പാറ വനത്തിലെ വേട്ടാംപാറ മേഖലയില്‍ തുടരുന്നു. വ്യാഴാഴ്ച വൈകിട്ട് മുതല്‍ റേഡിയോ കോളറിൽ നിന്നും സിഗ്നല്‍ കണ്‍ട്രോള്‍ റൂമിലേക്ക് ലഭിക്കുന്നുണ്ട്. കാട്ടിലേക്കു വിട്ട മോഴയാന ഇന്ന്ജനവാസ മേഖലയിലേക്കെത്തിയില്ല. റേഡിയോ...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: പിണ്ടിമന ഗവ. യു പി സ്കൂളിൽ നടത്തിയ വായന ദിനാചരണം ചെറുകഥാകൃത്ത് അനിൽ കോട്ടമുകൾ അക്ഷരദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർപേഴ്സൺ നിത്യ വിൽസൺ അധ്യക്ഷത വഹിച്ചു. പിണ്ടിമന പഞ്ചായത്ത്...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളില്‍ നിരന്തരം ഭീഷണിയായി മാറിയ പിടിയാനയെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ ജി. പ്രിയങ്കക്ക് കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി നിവേദനം നല്‍കി....

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ കാട്ടാനശല്യം വര്‍ധിച്ചിട്ടും പരിഹാരം കാണാത്തതില്‍ പ്രതിഷേധിച്ച് വാര്‍ഡ് മെമ്പറുടെ ഒറ്റയാള്‍ സമരം. എല്‍ഡിഎഫ് പ്രതിനിധിയായ പ്രിന്‍സ് ജോണാണ് കുളങ്ങാട്ടുകുഴി കവലയില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നത്. രണ്ട്...

error: Content is protected !!