Connect with us

Hi, what are you looking for?

CRIME

കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ

കോതമംഗലം: കോതമംഗലത്ത് വൻ ചീട്ടുകളി സംഘം പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഒമ്പതു പേരെ കോതമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. ചീട്ടുകളിക്കുന്നിടത്ത് നിന്ന് 47570 രൂപ കണ്ടെടുത്തു. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എച്ചിത്തൊണ്ട് ഗ്ലോറിയാഗ് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. കോട്ടപ്പടി സ്വദേശികളായ ആട്ടായം ഷാജഹാൻ, തേലുമ്പുറം മുഹമ്മദ്, പാക്കാട്ടുമോളേൽ മൈതീൻ, മുത്തകുഴി സ്വദേശികളായ എടമങ്ങാട്ട് സിജു, ലിജോ ചിറ്റേത്തുകൂടി ഷമീർ, നെല്ലിക്കുഴി സ്വദേശി മണക്കാട്ട് സലി, കോണേത്ത് കാസിം, കുത്തുകുഴി സ്വദേശിയായ പ്ലാക്കാട്ട് ജനീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഒരു കാർ, സ്കൂട്ടർ, നാല് ബൈക്കുകൾ, മൊബൈൽ ഫോണുകൾ എന്നിവ കണ്ടെടുത്തു. ഇവരിൽ നിന്നും കണ്ടെടുത്ത പണവും വാഹനവും മറ്റും കോടതിയിൽ ഹാജരാക്കി.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...