Connect with us

Hi, what are you looking for?

ACCIDENT

കാർ കനാലിലേക്ക് മറിഞ്ഞു; അമ്മയും മകനും അത്ഭുതകരമായിരക്ഷപ്പെട്ടു.

കോതമംഗലം : ആയക്കാടിന് സമീപം ആയപ്പാറയിൽ പെരിയാർവാലി ഹൈലെവൽ കനാലിലേക്ക് കാർ മറിഞ്ഞ് വയോധികയായ അമ്മയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. ആയപ്പാറ പുത്തേത്ത് സാജുവും 92 വയസ്സുള്ള മാതാവുമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം. ശക്തമായ ഒഴുക്കും പതിനഞ്ച് അടി താഴ്ചയുമുള്ള ഭാഗത്ത് മറിഞ്ഞ കാർ ഏറെക്കുറെ പൂർണമായും മുങ്ങി. കനാലിൽ കുളിച്ചുകൊണ്ടിരുന്ന സ്ത്രീകളാണ് ഒച്ചവെച്ച് സമീപവാസികളെ കൂട്ടി രക്ഷാപ്രവർത്തനം നടത്തിയത്. കാറിന്റെ പിന്നിലെ ചില്ലുകൾ തകർത്താണ് രണ്ടുപേരേയും പുറത്തെടുത്തത്.

 

കോതമംഗലത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കാർ കരയ്ക്കെടുത്തത്. വീതികുറഞ്ഞ കനാൽബണ്ട് റോഡിലൂടെ പുത്തേത്ത് സാജുവും വൃദ്ധയായ മാതാവും സഞ്ചരിച്ച കാറാണ് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞത്. പതിനഞ്ചടിയോളം താഴ്ചയിൽ വെള്ളമുള്ള കനാലിലേക്ക് മറിഞ്ഞ കാർ ഏറെക്കുറെ പൂർണമായി മുങ്ങി. ഐരാപുരത്തുള്ള സാജുവിന്റെ പിതാവിന്റെ സഹോദരൻ മരിച്ച ചടങ്ങിൽ പങ്കെടുത്ത് മടങ്ങുംവഴിയാണ് അപകടം സംഭവിച്ചത്. നാട്ടുകാരായ സ്ത്രീകളുടെ സമയോജിതമായ ഇടപെടലാണ് ഇരുവരുടേയും ജീവൻ രക്ഷിച്ചത്.

You May Also Like