Connect with us

Hi, what are you looking for?

CRIME

100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലം എക്സ്സിന്റെ പിടിയിൽ

കോതമംഗലം :-  ഇന്നലെ രാത്രിയിൽ 100 കുപ്പി ബ്രൗൺ ഷുഗറുമായി അസം സ്വദേശി കോതമംഗലം എക്സ്സിന്റെ പിടിയിലായി. തങ്കളം ഭാഗത്ത് അമർത്തി നടന്ന റെയ്ഡിലാണ് പ്രതി പിടിയിലായത്. കോതമംഗലം എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിന്റെ നേതൃത്വത്തിൽ തങ്കളം – കാക്കനാട് ബൈ പാസ്സ് റോഡിൽ നടന്ന റെയ്ഡിൽ ആണ് അസം നാഘോൻ ജില്ലക്കാരൻ ആയ മുബാറക് (28)100 കുപ്പി ബൗൺ ഷുഗറുമായി പിടിയിലായത്.

രാത്രി കാലങ്ങളിൽ ടൗൺ കേന്ദ്രികരിച്ചു കഞ്ചാവ്, ബ്രൗൺ ഷുഗർ, MDMA തുടങ്ങിയ മയക്കു മരുന്നുകളുടെ വില്പനയും വിതരണവും നടക്കുന്നതായി ഹാസ്യ വിവരം ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ ആണ് പ്രതി പിടിയിലായതെന്ന് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപ് പറഞ്ഞു. റെയ്ഡിന് സർക്കിൾ ഇൻസ്പെക്ടർ എ ജോസ് പ്രതാപിനൊപ്പം പി ഓ മാരായ കെ എ നിയാസ്, ജയ് മാത്യു, എ ജെ സിദ്ധിക്ക് സിഇഒ മാരായ കെ സി എൽദോ, എം എം നന്ദു, ബേസിൽ കെ തോമസ്, ഡ്രൈവർ ബിജു പോൾ എന്നിവർ നത്വം നൽകി.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...