കോതമംഗലം: 16-ാമത് കോതമംഗലം ഉപജില്ല കായികമേളയ്ക്ക് മാർ അതനേഷ്യസ് കോളേജ് മൈതാനത്ത് തുടക്കമായി. ഷിബു തെക്കുംപുറം എംഎൽഎ ഉദ്ഘാടനം ചെയ്തു.
കോതമംഗലം മുൻസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഡോ. ആഷ്‌ലി ജോസഫ് അധ്യക്ഷത വഹിച്ചു. എസ്.ഡി.എസ്.ജി.എ. സെക്രട്ടറി ജോർജ് ജോൺ പ്രസംഗിച്ചു.
ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറിലധികം കായികപ്രതിഭകളാണ് മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വിവിധ ഇനങ്ങളിൽ മാറ്റുരയ്ക്കുന്നത്.മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന മേള വ്യാഴാഴ്ച സമാപിക്കും. സമാപന സമ്മേളനത്തിൽ മുൻസിപ്പൽ ചെയർപേഴ്‌സൺ ഭാനുമതി രാജു സമ്മാന ദാനം നിർവ്വഹിക്കും.


















































