Connect with us

Hi, what are you looking for?

NEWS

13 കുടുംബങ്ങൾക്ക് ഓട്ടോറിക്ഷകൾ വിതരണം ചെയ്തു

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ സ്വയം തൊഴിലിന് ഓട്ടോറിക്ഷ വാങ്ങി നൽകുന്നതിൻ്റെ വിതരണോദ്ഘാടനം നടത്തി.ഗ്രാമ പഞ്ചായത്ത് ഓഫീസ് അങ്കണത്തിൽ പ്രസിഡൻ്റ് പി.എം മജീദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻറണി ജോൺ എം.എൽ.എ. ഗ്രാമപഞ്ചായത്തിലെ 13 കുടുംബങ്ങൾക്ക് ആദ്യ ഘട്ടത്തിൽ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി വിതരണോദ്ഘാടനം ചെയ്തു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശോഭാ വിനയൻ, ജില്ലാ പഞ്ചായത്തംഗം റഷീദ സലീം, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ എം.എം.അലി, മൃദുല ജനാർദ്ദനൻ,എൻ.ബി.ജമാൽ, ബ്ലോക്ക് പഞ്ചായത്തംഗം അനു വിജയനാഥ്, ഗ്രാമ പഞ്ചായത്തംഗങ്ങൾ, അസി.സെക്രട്ടറി മനോജ്.കെ.പി,വി.ഇ.ഒ രമ്യ കെ.പി, നാട്ടുകാർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...